SignIn
Kerala Kaumudi Online
Thursday, 23 July 2026 4.09 AM IST

ഇറാസ്മസ് മുണ്ടസ് സ്‌കോളർഷിപ്പ്

c

കൊച്ചി: കുസാറ്റ് സെന്റർ ഒഫ് എക്സലൻസ് ഫോർ അക്വാട്ടിക് വാക്സിൻ ഡെവലപ്‌മെന്റിന്റെ കോ-ഓർഡിനേറ്ററും മറൈൻ ബയോളജി, മൈക്രോബയോളജി ആൻഡ് ബയോകെമിസ്ട്രി വകുപ്പിലെ അസോസിയേറ്റ് പ്രൊഫസറുമായ ഡോ. പുന്നാടത്ത് പ്രീതം ഇ.ക്ക് ഇറാസ്മസ് മുണ്ടസ് സ്‌കോളർഷിപ്പ് ലഭിച്ചു. സെപ്തംബർ 2 മുതൽ 6 വരെ ഫ്രാൻസിലെ ബോർഡോയിൽ നടക്കുന്ന എം.ഇ.ആർ കമ്മ്യൂണിറ്റി സമ്മിറ്റ് 2026ൽ അദ്ദേഹത്തിന് പങ്കെടുക്കാം. വിവിധ അന്താരാഷ്ട്ര സർവകലാശാലകളുടെ എം.ഇ.ആർ കൺസോർഷ്യമാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. അക്കാഡമിക-ഗവേഷണ സംഭാവനകളെ മാനിച്ചാണ് യാത്രാ, താമസച്ചെലവുകൾക്കായി പരമാവധി 2,000 യൂറോ വരെ ലഭിക്കുന്ന ഇറാസ്മസ് മുണ്ടസ് സ്‌കോളർഷിപ്പ് അനുവദിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL