SignIn
Kerala Kaumudi Online
Saturday, 25 July 2026 3.34 AM IST

എസ്.എച്ചിൽ സ്ത്രീ ആരോഗ്യ ചർച്ച

health

കൊച്ചി: തേവര സേക്രഡ് ഹാർട്ട് കോളജ് സുവർണ ജൂബിലി വനിതാ വിദ്യാഭ്യാസ ആഘോഷങ്ങളുടെ ഭാഗമായി ഹാർട്ടിയൻ വിമൺ ഹെൽത്ത്സമ്മിറ്റിന്റെ സമാപനം ഇന്ന്. സ്ത്രീ ആരോഗ്യത്തിന്റെ വിവിധ മേഖലകളെ ആസ്പദമാക്കി ഡോക്ടർമാർ, ആരോഗ്യവിദഗ്ദ്ധർ, ആശുപത്രി ഭരണനേതൃത്വം, മാദ്ധ്യമപ്രവർത്തകർ എന്നിവർ പങ്കെടുക്കുന്ന അക്കാഡമിക് സെഷനുകൾ നടക്കും. പി.ആർ.സി.ഐ - വൈ.സി.സി കോളജ് ഘടകം, ഫോറം ഫോർ ദ എംപവർമെന്റ് ഒഫ് വിമൻ ആൻഡ് ചിൽഡ്രൺ, വനിതാ ക്ലബായ 'സ്വസ്തി" എന്നിവയുടെ നേതൃത്വത്തിൽ ഐ.എം.എ കൊച്ചിയുമായ സഹകരിച്ചാണ് ആരോഗ്യ സമ്മേളനങ്ങൾ സംഘടിപ്പിക്കുന്നത്. സമ്മിറ്റിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി വി. ഡി. സതീശനാണ് നിർവഹിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, SHC THEVARA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL