SignIn
Kerala Kaumudi Online
Saturday, 25 July 2026 3.34 AM IST

കൊങ്കണി ഗദ്യ കൃതിക്ക് പുരസ്‌കാരം

kongani

കൊച്ചി: ദേവനാഗരി ലിപിയിൽ സ്വന്തം കൈപ്പടയിൽ എഴുതിയ കൊങ്കണി ഗദ്യകൃതികൾക്ക് കേരള കൊങ്കണി അക്കാഡമി നൽകുന്ന പണ്ഡരീനാഥ് ഭുവനേന്ദ്ര പുരസ്‌കാരത്തിനായി കൃതികൾ ക്ഷണിച്ചു. പ്രസിദ്ധീകരിക്കാത്തതും മറ്റു പുരസ്‌കാരങ്ങൾ നേടാത്തതുമായ കഥ, യാത്രാവിവരണം, നാടകം, ലേഖനം, എന്നീ മൂലകൃതികളാണ് പരിഗണിക്കുക. 20 പേജിൽ കവിയാതെ സെപ്തംബർ 30നകം ലഭിക്കണം. കൃതികൾ പ്രൊഫ. കെ.എൻ.ആർ. ഭട്ട്, കൺവീനർ, കേരള കൊങ്കണി അക്കാഡമി, സി.സി. 7/347എ, നന്ദിഗ്രാം വീട്, കേരളേശ്വർ ലെയ്ൻ, തെക്കേ ചെറളായി, കൊച്ചി 682002, എന്ന വിലാസത്തിൽ അയയ്‌ക്കണമെന്ന് അക്കാഡമി ജനറൽ സെക്രട്ടറി കെ. വിശ്വനാഥൻ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, KONKANY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL