കൂത്താട്ടുകുളം: സാമൂഹിക-ജീവകാരുണ്യ രംഗത്തെ മികച്ച സേവനങ്ങൾ പരിഗണിച്ച് കൺസ്യൂമേഴ്‌സ് ഫെഡറേഷൻ ഒഫ് ഇന്ത്യ ഏർപ്പെടുത്തിയ 'മാന്യ മിത്രം" പുരസ്‌കാരത്തിന് പാലക്കുഴ സ്വദേശി വി.ടി. ജോബ് അർഹനായി. വിദേശത്തെ വിസാ തട്ടിപ്പുകളിലും യുദ്ധമേഖലകളിലും കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിലും ഫാ. ടോം ഉഴുന്നാലിന്റെ മോചനശ്രമങ്ങളിലും അദ്ദേഹം സുപ്രധാന പങ്ക് വഹിച്ചിരുന്നു. ജീവകാരുണ്യ രംഗത്തെ ഈ നിസ്വാർത്ഥ ഇടപെടലുകളാണ് വി.ടി. ജോബിനെ പുരസ്കാരത്തിന് അർഹനാക്കിയത്. നെൽസൺ മണ്ടേല ഇന്റർനാഷണൽ എക്സലൻസ് അവാർഡ്, ഗ്ലോബൽ കെയർ മിഷൻ അവാർഡ് തുടങ്ങി നിരവധി ദേശീയ - അന്തർദ്ദേശീയ പുരസ്‌കാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |