
നെടുമ്പാശേരി: എളവൂർ തൃക്കോവിൽ വാമന ശ്രീരാമ നരസിംഹ ക്ഷേത്രത്തിൽ രാമായണ കഥകൾ ചാക്യാർകൂത്തായി അരങ്ങേറി. വിദൂഷകശ്രീ എളവൂർ അനിൽ ആണ് കൂത്ത് നടത്തിയത്. അശ്വമേധയാഗം, സീതാസ്വയംവരം, ലക്ഷ്മണോപദേശം, രാവണവധം, ശ്രീരാമ പട്ടാഭിഷേകം തുടങ്ങി രാമായണത്തിലെ പ്രധാന കഥാസന്ദർഭങ്ങളാണ് അവതരിപ്പിച്ചത്. സമാപന വേദിയിൽ മിഴാവ് കലാകാരൻ കലാകാരൻ കലാമണ്ഡലം അഭീന്ദ്രൻ ദീപം തെളിച്ചു. കൂത്ത് അവതരിപ്പിച്ച എളവൂർ അനിൽ, കലാമണ്ഡലം അഭീന്ദ്രൻ എന്നിവരെ ഭരണ സമിതി പ്രസിഡന്റ് എം.പി. ഉണ്ണിക്കൃഷ്ണൻ ആദരിച്ചു. മേൽശാന്തി അഖിൽ നമ്പൂതിരി, സെക്രട്ടറി കെ.കെ. വാസുദേവൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |