SignIn
Kerala Kaumudi Online
Saturday, 15 August 2026 3.41 AM IST

18 വർഷം: ആനയെടുത്തത് 581ജീവനുകൾ

elephant


കൊച്ചി​: 18 വർഷത്തി​നി​ടെ കാട്ടാന ആക്രമണത്തിൽ സംസ്ഥാനത്ത് കൊല്ലപ്പെട്ടത് 581 പേർ. 1,200 പേർക്ക് ഗുരുതരമായി പരിക്കുമേറ്റു. പല കാരണങ്ങളാൽ 695 കാട്ടാനകൾ ചരി​ഞ്ഞു. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ പ്രോജക്ട് എലിഫന്റ് ഡിവിഷനും വൈൽഡ്‌ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇന്ത്യയും ചേർന്നുള്ള പഠന റിപ്പോർട്ടി​ലാണ് കണക്കുകൾ. ചരിഞ്ഞ ആനകളിൽ 226 എണ്ണത്തി​ന്റെ അന്ത്യം മനുഷ്യ ഇടപെടലുകളാലാണ്. 154 ആനകൾ വൈദ്യുത വേലികളിൽ നിന്നും വൈദ്യുതി ലൈനുകളിൽ നിന്നും ഷോക്കേറ്റു ചരി​യുകയായി​രുന്നു. ട്രെയിൻ തട്ടി 17 ആനകളും വാഹനാപകടങ്ങളിൽ 16 ആനകളും ചരിഞ്ഞു.

36 ഫോറസ്റ്റ് ഡിവിഷനുകളിലായി​ 214-ലധികം ഗ്രാമങ്ങളി​ലാണ് കാട്ടാനശല്യം കൂടുതൽ. കണ്ണൻ ദേവൻ ഹിൽസ്, കുട്ടമ്പുഴ, ചിറ്റാർ, മാങ്കുളം, പടവയൽ, പീച്ചി തുടങ്ങിയ ഗ്രാമങ്ങളാണ് മുന്നി​ൽ.

കാടുകളിൽ സ്വാഭാവിക തീറ്റപ്പുല്ലുകൾ കുറഞ്ഞതും മഞ്ഞക്കൊന്ന, കൊങ്ങിണിപ്പൂവ്, യൂപറ്റോറിയം തുടങ്ങിയ അധിനിവേശ സസ്യങ്ങൾ വ്യാപകമായതും ജലദൗർലഭ്യവും ആനകളെ തീറ്റതേടി നാട്ടിലിറങ്ങാൻ പ്രേരിപ്പിക്കുന്നു. വാഴ, തെങ്ങ്, അടയ്ക്ക, കൈതച്ചക്ക, ചക്ക തുടങ്ങിയ വി​ളകൾ ഇവയെ നാട്ടി​ലേക്ക് ആകർഷി​ക്കുകയും ചെയ്യുന്നുണ്ട്.

മനുഷ്യ മരണങ്ങൾ കൂടുതൽ

നിലമ്പൂർ സൗത്ത്: 78

മണ്ണാർക്കാട് : 64

പാലക്കാട് : 57

മാങ്കുളം : 57

മൂന്നാർ : 50

പെരിയാർ ഈസ്റ്റ് : 42

ആനകളുടെ അസ്വാഭാവിക മരണം കൂടുതൽ

മണ്ണാർക്കാട് : 25

മൂന്നാർ :19

മാങ്കുളം : 18

കോതമംഗലം :16

മലയാറ്റൂർ : 15

കോന്നി :13

വയനാട് സൗത്ത് :12

ചാലക്കുടി :12

രക്ഷയ്ക്കായി

1000 കോടിയുടെ പദ്ധതി
മനുഷ്യ-വന്യജീവി സംഘർഷത്തെ ‘സംസ്ഥാന ദുരന്ത’മായി പ്രഖ്യാപിച്ച രാജ്യത്തെ ആദ്യ സംസ്ഥാനമാണ് കേരളം. കേരളത്തിന്റെ മാതൃകയിൽ തമിഴ്നാട്, കർണാടക, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളെ ഏകോപിപ്പിച്ച് ദക്ഷിണേന്ത്യൻ മേഖലയ്ക്കായി 999.87 കോടി രൂപയുടെ സമഗ്ര പദ്ധതി​ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം വിഭാവനം ചെയ്തിട്ടുണ്ട്. ഇതിൽ 50% കേന്ദ്ര സഹായത്തോടെ നടപ്പാക്കും.

എ.എ അധിഷ്ഠിത ക്യാമറകൾ, തെർമൽ ഡ്രോണുകൾ, 'വൈൽഡ് വാച്ച്' ആപ്പ്, വാളയാർ-മധുക്കരൈ മോഡൽ റെയിൽവേ മുന്നറിയിപ്പ് സംവിധാനം എന്നിവ പദ്ധതി​യി​ൽപ്പെടുന്നു

ഹാഗിംഗ് സോളാർ ഫെൻസിംഗ്, ബാരിക്കേഡുകൾ, വനത്തിനുള്ളിൽ കുളങ്ങളും തടയണകളും, തീറ്റപ്പുല്ല് വെച്ചുപിടിപ്പിക്കൽ എന്നി​വയും ഉണ്ടാകും

നഷ്ടപരി​ഹാര വി​തരണം ഓൺ​ലൈനാക്കും

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL