SignIn
Kerala Kaumudi Online
Saturday, 15 August 2026 3.31 AM IST

അദ്വൈതാശ്രമത്തിൽ 'മാനവീയം 2026'

asram

ആലുവ: ആലുവ സൗഹൃദവേദിയും സബർമതി സൗഹൃദവേദിയും സംയുക്തമായി സംഘടിപ്പിക്കുന്ന വേദപഠിതാക്കളുടെ സംഗമം 'മാനവീയം 2026' നാളെ ആലുവ അദ്വൈതാശ്രമത്തിൽ വിവിധ പരിപാടികളോടെ നടക്കുമെന്ന് അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യ, ആലുവ അസ്ഹർ ഉലും കോളേജ് പ്രിൻസിപ്പൽ എം.പി. ഫൈസൽ അസ്ഹരി എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

സാഹോദര്യവും മാനവിക ഐക്യവും ശക്തിപ്പെടുത്താനും ഭാവി സമൂഹത്തെ നയിക്കാനും വിവിധ ആശ്രമങ്ങളിലും അറബിക് കോളേജുകളിലും സെമിനാരികളിലും വേദപഠനം നടത്തുന്ന തിരഞ്ഞെടുക്കപ്പെട്ട 100ലേറെ പഠിതാക്കളാണ് അദ്വൈതഭൂമിയായ അദ്വൈതാശ്രമത്തിൽ ഒത്തുചേരുന്നത്. ഉച്ചക്ക് ഒന്നിന് അദ്വൈതാശ്രമത്തിലെ ഊട്ടുപുരയിൽ ഒരുമിച്ചിരുന്നുള്ള ഭക്ഷണത്തോടെ പഠിതാക്കളുടെ ഒത്തുച്ചേരൽ ആരംഭിക്കും.

തുടർന്ന് നടക്കുന്ന പഠിതാക്കളുടെ സംഗമത്തിൽ നിരണം ഭദ്രാസനം ബിഷപ്പ് ഗീവർഗീസ് മാർ കുറിലോസ് തിരുമേനി, ഓണസ്റ്റിക് സൊസൈറ്റി അദ്ധ്യക്ഷൻ സ്വാമി ആത്മാദാസ് യമി, സമസ്‌ത ജില്ലാ പ്രസിഡന്റ് ഓണമ്പിള്ളി മുഹമ്മദ് ഫൈസി എന്നിവർ പങ്കെടുക്കും. വൈകിട്ട് നാലിന് നടക്കുന്ന പൊതുസമ്മേളനം മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.

ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അദ്ധ്യക്ഷയാകും. പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ, ശാന്തിഗിരി ആശ്രമം സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, മലങ്കര കത്തോലിക്കാസഭ മൂവാറ്റുപുഴ അതിരൂപത ബിഷപ്പ് യോഹന്നാൻ മാർ തീയോഡോഷ്യസ്, അമീർ ജമാഅത്തെ ഇസ്ലാമി ഹിന്ദ് പി. മുജീബ് റഹ്മാൻ, അൻവർ സാദത്ത് എം.എൽ.എ, ധർമ്മ ചൈതന്യ, എം.പി. ഫൈസൽ അസ്ഹരി, ഫാദർ തോമസ് തറയിൽ, ഷംസുദ്ദീൻ മന്നാനി, സൈജി ജോളി തുടങ്ങിയവർ പങ്കെടുക്കും.

സൗഹൃദ വേദി ഭാരവാഹികളായ എം.എൻ.സത്യദേവൻ, ജോസി പി. ആൻഡ്രൂസ്, സി.വി. അനിൽ കുമാർ, എം.വി. ഷൈമോൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, ADWAITHASRAMAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL