
പള്ളുരുത്തി: ബ്രിട്ടീഷുകാരുടെ പാത പിന്തുടരുന്നവരായി കേരളത്തിലെ കോൺഗ്രസ് പാർട്ടി അധ:പതിച്ചുവെന്ന് ബി.ജെ.പി ദേശീയ നിർവ്വാഹക സമിതിയംഗം പി.കെ.കൃഷ്ണദാസ് പറഞ്ഞു. പള്ളുരുത്തി മണ്ഡലം സംഘടിപ്പിച്ച തിരംഗ യാത്ര പള്ളുരുത്തിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇടക്കൊച്ചി വലിയകുളം മൈതാനിയിൽ നിന്നാരംഭിച്ച യാത്ര മരുന്നു കടയിൽ സമാപിച്ചു. കെ.എം ധനീഷ് അദ്ധ്യക്ഷനായി. അഞ്ജലി നായർ മുഖ്യാതിഥിയായി. വി.കെ.സുദേവൻ, എൻ.എ ജെയിംസ്, കെ.കെ.റോഷൻ കുമാർ, ഇ.വി.മനോജ്, എം എച്ച്. ഹരീഷ്, സെബാറ്റിനി എന്നിവർ സംസാരിച്ചു. എം.ആർ.ദിലീഷ് കുമാർ, രാകേഷ് കുമാർ, എം.എസ്.തമ്പി, തമ്പി കുമ്പളം, ധീരജ് സുധീർ, ശർമ്മ എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |