
കളമശേരി: എച്ച്.എം.ടി - മെഡിക്കൽ കോളേജ് റോഡിൽ ഗെയിൽ ജംഗ്ഷന് സമീപമുണ്ടായ അപകടത്തിൽ മൂന്ന് വാഹനങ്ങൾ അപകടത്തിൽപ്പെടുകയും രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇന്നലെ ഉച്ചയ്ക്ക് ശേഷം മൂന്നരയോടെയാണ് അപകടം. ഗവ.മെഡിക്കൽ കോളേജ് ഭാഗത്തേക്ക് പോകുകയായിരുന്ന കാറിനെ ഓവർടേക്ക് ചെയ്ത് വന്ന മറ്റൊരു കാറും എതിരെ വന്ന ഓട്ടോറിക്ഷയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷയുടെയും കാറിന്റെയും ഒരു ഭാഗം പൂർണമായും തകർന്നു. അപകടത്തിൽ പരിക്കേറ്റ ഓട്ടോറിക്ഷ ഡ്രൈവറെയും കാർ ഡ്രൈവറെയും ഉടൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരുടെയും പരിക്ക് ഗുരുതരമല്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |