SignIn
Kerala Kaumudi Online
Monday, 17 August 2026 3.56 AM IST

72 അന്യസംസ്ഥാന ബസുകൾ പിടികൂടി 

bus

കൊ​ച്ചി​:​ ​നി​കു​തി​ ​വെ​ട്ടി​ച്ച് ​സ​ർ​വീ​സ് ​ന​ട​ത്തി​യ​ 72​ ​ഇ​ത​ര​ ​സം​സ്ഥാ​ന​ ​ടൂ​റി​സ്റ്റ് ​ബ​സു​ക​ൾ​ക്കെ​തി​രെ​ ​മോ​ട്ടോ​ർ​ ​വാ​ഹ​ന​ ​വ​കു​പ്പ് ​കേ​സെ​ടു​ത്തു.​ ​ഒ​മ്പ​ത് ​സ്‌​ക്വാ​ഡു​ക​ളു​ടെ​ ​മി​ന്ന​ൽ​ ​പ​രി​ശോ​ധ​ന​യി​ലാ​ണ് ​പി​ടി​കൂ​ടി​യ​ത്.​ ​ഒ​രു​ ​കോ​ടി​യി​ലേ​റെ​ ​രൂ​പ​ ​നി​കു​തി​ ​ഈ​ടാ​ക്കാ​ൻ​ ​നോ​ട്ടീ​സ് ​ന​ൽ​കി.​ ​ശ​നി​യാ​ഴ്ച​ ​പു​ല​ർ​ച്ചെ​ ​ക​ള​മ​ശേ​രി,​ ​അ​ങ്ക​മാ​ലി,​ ​പെ​രു​മ്പാ​വൂ​ർ​ ​എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​രു​ന്നു​ ​പ​രി​ശോ​ധ​ന.​ ​ഓ​ൾ​ ​ഇ​ന്ത്യ​ ​പെ​ർ​മി​റ്റ് ​ഉ​ണ്ടെ​ങ്കി​ലും​ ​സ​ർ​വീ​സ് ​ന​ട​ത്തു​ന്ന​ ​സം​സ്ഥാ​ന​ങ്ങ​ളി​ലെ​ ​റോ​ഡ് ​നി​കു​തി​ ​അ​ട​യ്ക്ക​ണ​മെ​ന്ന് ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​വ്യ​ക്ത​മാ​ക്കി. അ​ന​ധി​കൃ​ത​ ​ച​ര​ക്ക് ​ക​ട​ത്ത​ൽ,​ ​എ​യ​ർ​ ​ഹോ​ൺ​ ​ഉ​പ​യോ​ഗം,​ ​ഹൈ​ ​സെ​ക്യൂ​രി​റ്റി​ ​ന​മ്പ​ർ​ ​പ്ലേ​റ്റു​ക​ളി​ൽ​ ​ക്ര​മ​ക്കേ​ട്,​ ​അ​തി​തീ​വ്ര​ ​വെ​ളി​ച്ച​മു​ള്ള​ ​ലൈ​റ്റു​ക​ൾ​ ​തു​ട​ങ്ങി​യ​വ​യ്ക്കും​ ​കേ​സെ​ടു​ത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL