SignIn
Kerala Kaumudi Online
Saturday, 27 June 2026 5.40 PM IST

സി.പി.എം പതാക ജാഥക്ക് പാനൂരിൽ ഉജ്ജ്വല സ്വീകരണം

cpm

പാനൂർ: സി പി.എം സംസ്ഥാന സമ്മേളനനഗരിയിലേക്കുള്ള പതാകജാഥക്ക് പാനൂർ ഏരിയയിൽ ഉജ്ജ്വല സ്വീകരണം നൽകി. നൂറുക്കണക്കിന് പാർട്ടി പ്രവർത്തകരും നേതാക്കളും മൊകേരി പാത്തിപ്പാലത്ത് നിന്നും കൂത്തുപറമ്പ് നിന്നും വരുന്ന ജാഥയെ സ്വീകരിച്ചു. ചുവപ്പ് വളണ്ടിയർമാർ സഞ്ചരിച്ച ബൈക്കുകളുടെയും, ബാന്റ് മേളത്തിന്റെയും അകമ്പടിയിൽ പാനൂർ പൂക്കോം മേക്കുന്ന് വഴി കണ്ണൂർ ജില്ലാ അതിർത്തിയായ പെരിങ്ങത്തൂരിൽ എത്തിച്ചേർന്നു. പെരിങ്ങത്തൂർ ടൗണിലെ സ്വീകരണ സമ്മേളനത്തിൽ എം.സുധാകരൻ അദ്ധ്യക്ഷത വഹിച്ചു.. ജാഥ ലീഡർ എം.സ്വരാജ്, സി പി.എം ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ, സംസ്ഥാന കമ്മിറ്റിയംഗം പി.ജയരാജൻ, ജില്ലാ സെക്രട്ടറിയേറ്റംഗം പി.ഹരീന്ദ്രൻ, പാനൂർ ഏരിയ സെക്രടറി കെ.ഇ.കുഞ്ഞബ്ദുള്ള എന്നിവർ സംസാരിച്ചു. പി.മനോഹരൻ സ്വാഗതം പറഞ്ഞു. പെരിങ്ങത്തൂർ പാലത്തിൽ നിന്നും കോഴിക്കോട് ജില്ലാ സെക്രട്ടറി എം.മെഹബൂബ്, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ പി.മോഹനൻ, കെ.കെ.ലതിക ഉൾപ്പെടെയുള്ളവർ ചേർന്ന് ജാഥയെ സ്വീകരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL