SignIn
Kerala Kaumudi Online
Saturday, 27 June 2026 5.41 PM IST

പെൻഷൻ പരിഷ്കരണ നടപടി ആരംഭിക്കണം

kpssu

ചീമേനി : പെൻഷൻ പരിഷ്‌കരണ നടപടി ഉടൻ ആരംഭിക്കണമെന്ന് കേരളാ സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ തൃക്കരിപ്പൂർ ബ്ലോക്ക് സമ്മേളനം ആവശ്യപ്പെട്ടു. ചീമേനി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം കയ്യൂർ ചീമേനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.ജി.അജിത്ത് കുമാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് പി.സി പ്രസന്ന മുഖ്യപ്രഭാഷണം നടത്തി. സൗത്ത് തൃക്കരിപ്പൂർ യൂണിറ്റിനുള്ള അവാർഡ് സംസ്ഥാന കമ്മറ്റി അംഗം പി.കെ. മാധവൻനായർ വിതരണം ചെയ്തു. കെ.ജയറാം പ്രകാശ്, കെ.സുജാതൻ, കെ.ഗോപാലകൃഷ്ണൻ,ഒ.ജാനകി, പി.പി.കുഞ്ഞികൃഷ്ണൻ, ടി.രാഘവൻ, കെ.പ്രഭാകരൻ ,ഇ.വി.ദാമോദരൻ എന്നിവർ സംസാരിച്ചു.ബ്ലോക്ക് പ്രസിഡന്റ് വി.കെ.സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. വി.കൃഷ്ണൻ സ്വാഗതവും കെ.കെ.വിജയൻ നന്ദിയും പറഞ്ഞു.ഭാരവാഹികൾ: വി.കെ.സുരേന്ദ്രൻ ( പ്രസി.), പി.രാമചന്ദ്രൻ (സെക്ര.) പി.കെ. ശ്രീകുമാർ ( ട്രഷ.).

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL