
പെരിയ: കേരള കേന്ദ്ര സർവകലാശാല അത്‌ലറ്റിക് മീറ്റ് 'ഊർജ്ജ 2025'ൽ സ്‌കൂൾ ഓഫ് എജ്യൂക്കേഷൻ ഓവറോൾ ചാമ്പ്യന്മാരായി. സ്‌കൂൾ ഓഫ് ഫിസിക്കൽ സയൻസസ് രണ്ടും സ്‌കൂൾ ഓഫ് മെഡിസിൻ ആന്റ് പബ്ലിക് ഹെൽത്ത് മൂന്നും സ്ഥാനം നേടി. പുരുഷ വിഭാഗത്തിൽ എ.അനിൽ (സ്‌കൂൾ ഓഫ് മെഡിസിൻ ആന്റ് പബ്ലിക് ഹെൽത്ത്), വനിതാ വിഭാഗത്തിൽ സ്‌നേഹ സാജൻ (സ്‌കൂൾ ഓഫ് ഗ്ലോബൽ സ്റ്റഡീസ്) എന്നിവർ വ്യക്തിഗത ചാമ്പ്യന്മാരായി. അദ്ധ്യാപക വിഭാഗത്തിൽ ഡോ.ഇ.പ്രസാദ്, ഡോ.മഞ്ജു പെരുമ്പിൽ എന്നിവരും അനദ്ധ്യാപക വിഭാഗത്തിൽ കെ.പി.സജീഷും വ്യക്തിഗത ചാമ്പ്യന്മാരായി. മികച്ച മാർച്ച് പാസ്റ്റിന് സ്‌കൂൾ ഓഫ് എജ്യൂക്കേഷനും തെരഞ്ഞെടുക്കപ്പെട്ടു. അത്ലറ്റിക് മീറ്റ് വൈസ് ചാൻസലർ ഇൻ ചാർജ്ജ് പ്രൊഫ.ജോസഫ് കോയിപ്പള്ളി ഉദ്ഘാടനം ചെയ്തു. ഡീൻ അക്കാഡമിക് പ്രൊഫ.അമൃത് ജി.കുമാർ, സ്‌പോർട്സ് കോർഡിനേറ്റർ ഡോ. അലി അക്ബർ, ഫിസിക്കൽ എജ്യൂക്കേഷൻ കൺസൾട്ടന്റ് ഡോ.മേലത്ത് ചന്ദ്രശേഖരൻ നായർ, സ്റ്റുഡന്റ് കൗൺസിൽ ജോയിന്റ് സെക്രട്ടറി ആയിഷ അയ്യൂബ്, സ്‌പോർട്സ് സെക്രട്ടറി എം.എസ്.അനുഷ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |