SignIn
Kerala Kaumudi Online
Saturday, 27 June 2026 7.33 PM IST

അമ്പതാം വാർഷികാഘോഷം തുടങ്ങി

yathra-

ചെറുവത്തൂർ: അമ്മിഞ്ഞിക്കോട് അഴീക്കോടൻ സ്മാരക വായനശാലയുടെയും ദേശാഭിമാനി കലാസമിതിയുടെയും അമ്പതാം വാർഷികാഘോഷത്തിന് ചെറുവത്തൂർ പെട്രോൾ പമ്പിന് സമീപത്തുനിന്നും സാംസ്ക്കാരിക ഘോഷയാത്രയോടെ തുടക്കമായി. ചെറുവത്തൂർ ബസ് സ്റ്റാൻഡ് ചുറ്റി കയ്യൂർ റോഡ് വഴി ഘോഷയാത്ര കലാസമിതി പരിസരത്തെത്തി.സി.പി.എം ജില്ലാ സെക്രട്ടറി എം.രാജഗോപാലന്റെ അദ്ധ്യക്ഷതയിൽ കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജൻ ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി ചേർമാൻ ടി.നാരായണൻ, കൺവീനർ വി.ഉണ്ണികൃഷ്ണൻ, പി.വിജയൻ, മാധവൻ മണിയറ, പി.സുരേശൻ, എം.ഷിബു, കുത്തൂർ കണ്ണൻ, ടി.ജയചന്ദ്രൻ, പി.രാധാകൃഷ്ണൻ, കെ.ഓമന, കലാസമിതി സെക്രട്ടറി കെ.ചന്ദ്രൻ എന്നിവർ ഘോഷയാത്രക്ക് നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, VAESHIKAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL