
കാഞ്ഞങ്ങാട്: എൻ.ഡി.എ സ്ഥാനാർത്ഥി എം.ബൽരാജിന്റെ പ്രചാരണത്തിന്റെ ഭാഗമായി യുവമോർച്ച കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ബൈക്ക് റാലിയും ഫ്ളാഷ് മോബും സംഘടിപ്പിച്ചു. രണ്ടു പരിപാടികളും സ്ഥാനാർത്ഥി എം.ബൽരാജ് ഫ്ളാഗ് ഓഫ് ചെയ്തു. മൂന്നാം മൈലിൽ നിന്ന് ആരംഭിച്ച ബൈക്ക് റാലി പുതിയ കോട്ടയിൽ സമാപിച്ചു. ബി.ജെ.പി മണ്ഡലം പ്രസിഡന്റ് എം.പ്രശാന്ത് പി.പത്മനാഭൻ, എം.പ്രദീപ്കുമാർ, വൈശാഖ് മാവുങ്കാൽ, എച്ച്.എം ധനുഷ്,അഭിലാഷ് അത്തിക്കോത്ത്, അർജുൻ പള്ളോട്ട്, അഡ്വ.കൃഷ്ണപ്രിയ അഡ്വ ജ്യോതികാ റാണി തുടങ്ങിയവർ നേതൃത്വം നൽകി. കുശാൽനഗർ ഭദ്രകാളി ക്ഷേത്രത്തിലെ ഉത്സവചടങ്ങിലും സ്ഥാനാർത്ഥി പങ്കെടുത്തു. വി കുഞ്ഞിക്കണ്ണൻ വിനീത് മുണ്ടമാണി, കെ.കെ.വേണുഗോപാൽ, ശ്രീജിത്ത് പറക്കളായി, ഷിബു പാണത്തൂർ, സുഭാഷ് അടിയോടി, എം.കെ.സുരേഷ്, രാമചന്ദ്രൻ പുലടുക്കം, കൃഷ്ണകുമാർ കൊട്ടോടി, മധു കൊട്ടോടി, ഭരതൻ മലക്കല്ല് രജനിദേവി എന്നിവരും സ്ഥാനാർത്ഥിക്കൊപ്പം ഉണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |