
കാഞ്ഞങ്ങാട്: മേയ് 1, 2, തീയതികളിൽ ഉദുമ കളനാട് നടക്കുന്ന ആധാരം എഴുത്ത് അസോസിയേഷൻ സംസ്ഥാന ജനറൽ ബോഡി യോഗത്തിന്റെ വിജയത്തിനായുള്ള സംഘാടക സമിതി രൂപീകരികരിച്ചു. ഹൊസ്ദുർഗ് ബാങ്ക് ഹാളിൽ സംസ്ഥാന ജനറൽ സെക്രട്ടറി എ.അൻസാർ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് പി.പി.കുഞ്ഞികൃഷ്ണൻ നായർ അദ്ധ്യക്ഷത വഹിച്ചു. സി പി അശോകൻ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. ബി.മോഹൻകുമാർ, എ.ലക്ഷ്മി, സുനിൽകുമാർ കൊട്ടറ, കെ.ബലരാമൻ നായർ, കെ.ബേബിലത, എ.വി.സീമ, പി.രാജേഷ് പൈ, കെ.ലക്ഷ്മണപ്രഭു,ബാലകൃഷ്ണൻ, വി.ഉഷ,കെ.വി.ലതിക എന്നിവർ സംസാരിച്ചു. വി.വി. വിനോദ് സ്വാഗതവും കെ.ബാലകൃഷ്ണൻ നായർ നന്ദിയുംപറഞ്ഞു ഭാരവാഹികൾ സുനിൽകുമാർ കൊട്ടറ(ചെയർമാൻ),പി.പി. കുഞ്ഞികൃഷ്ണൻ നായർ(ജനറൽ കൺവീനർ)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |