
കണ്ണൂർ: ജില്ലയിലെ 11 നിയമസഭാ മണ്ഡലങ്ങളിലും കൂടുതലെത്തിയത് സ്ത്രീവോട്ടർമാർ. സ്ത്രീപക്ഷ നിലപാട് ആർക്കനുകൂലമാകുമെന്ന വിലയിരുത്തലിലേക്ക് രാഷ്ട്രീയ നേതൃത്വത്തെ എത്തിക്കുന്ന തരത്തിലാണ് ഇക്കുറി കാര്യങ്ങൾ.
പാചകവാതക സിലിണ്ടർ ക്ഷാമം മുതൽ സ്ത്രീ സുരക്ഷ, സാമൂഹ്യ പെൻഷൻ, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങളിൽ സ്ത്രീ വോട്ടുകൾ പ്രതിഫലിച്ചെുവെന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ.
സംസ്ഥാന രാഷ്ട്രീയം ഉറ്റുനോക്കുന്ന പയ്യന്നൂരിലും തളിപ്പറമ്പിലും, പേരാവൂരിലും പുരുഷൻമാരേക്കാൾ കൂടുതൽ വോട്ട് രേഖപ്പെടുത്തിയത് സ്ത്രീകളാണ്. തളിപ്പറമ്പ് മണ്ഡലത്തിൽ വോട്ടുചെയ്ത സ്ത്രീകളുടെ എണ്ണം ഒരുലക്ഷത്തിന് മുകളിലാണെങ്കിൽ പുരുഷൻമാരുടെ എണ്ണം ഇതിൽ താഴെയാണ്. മണ്ഡലത്തിൽ 103423 സ്ത്രീകൾക്കും 84735 പുരുഷന്മാർക്കുമാണ് വോട്ടവകാശമുള്ളത്.
പയ്യന്നൂരിൽ 81917 സ്ത്രീകൾ വോട്ട് രേഖപ്പെടുത്തി. 70130 പുരുഷന്മാരും. സംസ്ഥാനത്തെ സ്റ്റാർ മണ്ഡലങ്ങളിലൊന്നായ പേരാവൂരിൽ 75394 സ്ത്രീകളും 68876 പുരുഷന്മാരും വോട്ട് രേഖപ്പെടുത്തി.
മണ്ഡലാടിസ്ഥാനത്തിൽ സ്ത്രീ -പുരുഷ വോട്ടുകൾ
കല്ല്യാശ്ശേരി
ആകെ 156897
സ്ത്രീകൾ 88151
പുരുഷൻമാർ 68745
മറ്റുള്ളവർ 1
വോട്ടിംഗ് ശതമാനം 76.99%
തളിപ്പറമ്പ്
ആകെ 188159
സ്ത്രീകൾ103423
പുരുഷൻമാർ 84735
വോട്ടിംഗ് ശതമാനം 81.01%
ഇരിക്കൂർ
ആകെ വോട്ട് 148148
സ്ത്രീകൾ 77016
പുരുഷൻമാർ 71132
വോട്ടിംഗ് ശതമാനം74.32%
അഴീക്കോട്
ആകെ വോട്ട് 146287
സ്ത്രീകൾ 82393
പുരുഷൻമാർ 63892
മറ്റുള്ളവർ 2
വോട്ടിംഗ് ശതമാനം 77.71%
കണ്ണൂർ
ആകെ വോട്ട് 138132
സ്ത്രീകൾ 77229
പുരുഷൻമാർ 60903
മറ്റുള്ളവർ 0
വോട്ടിംഗ് ശതമാനം 75.61%
ധർമ്മടം
ആകെ വോട്ട് ചെയ്തവർ 167774
സ്ത്രീകൾ 92648
പുരുഷൻമാർ 75126
മറ്റുള്ളവർ 0
വോട്ടിംഗ് ശതമാനം 81.44%.
തലശ്ശേരി
ആകെ വോട്ട് ചെയ്തവർ 141846
സ്ത്രീകൾ 77588
പുരുഷൻമാർ 64257
മറ്റുള്ളവർ1
വോട്ടിംഗ് ശതമാനം 76.33%
കൂത്തുപറമ്പ്
ആകെ വോട്ട് ചെയ്തവർ161448
സ്ത്രീകൾ 91037
പുരുഷൻമാർ 70411
മറ്റുള്ളവർ 0
വോട്ടിംഗ് ശതമാനം 78.46%
മട്ടന്നൂർ
ആകെ വോട്ട് ചെയ്തവർ 165902
സ്ത്രീകൾ 89612
പുരുഷൻമാർ 76290
മറ്റുള്ളവർ 0
വോട്ടിംഗ് ശതമാനം 82.24%
പേരാവൂർ
ആകെ വോട്ട് ചെയ്തവർ 144271
സ്ത്രീകൾ 75394
പുരുഷൻമാർ 68876
മറ്റുള്ളവർ 1
പയ്യന്നൂർ
ആകെ വോട്ട് ചെയ്തവർ152049
സ്ത്രീകൾ 81917
പുരുഷന്മാർ 70130
മറ്റുള്ളവർ 2
വോട്ടിംഗ് ശതമാനം 80.48%
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |