കൊട്ടിയൂർ: വൈശാഖ മഹോത്സവത്തിന്റെ മുന്നോടിയായി ഹെൽത്തി കേരളയുടെ ഭാഗമായി കൊട്ടിയൂർ കുടുംബാരോഗ്യകേന്ദ്രത്തിലെ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ മന്ദംചേരി, നീണ്ടുനോക്കി, ഇക്കരെ കൊട്ടിയൂർ ക്ഷേത്ര പരിസരത്തെ ഹോട്ടലുകളിലും ബേക്കറികളിലും പരിരോധന നടത്തി. ഹെൽത്ത് ഇൻസ്പെക്ടർ കെ.കെ. മനോജിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. ഹെൽത്ത് കാർഡില്ലാത തൊഴിലെടുക്കുന്ന ഹോട്ടൽ തൊഴിലാളികൾക്ക് അടിയന്തരമായി ഹെൽത്ത് കാർഡ് ലഭ്യമാക്കണമെന്നും കൃത്യമായി ശുചിത്വം പാലിക്കാത്ത ഹോട്ടലുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥർ കടയുടമകളെ അറിയിച്ചു. ഹെൽത്ത് ഇൻസ്പെക്ടറെ കൂടാതെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ഷിബു, എസ്. ആനന്ദ്, അക്ഷര ജ്യോതി, റീന രാജ് എന്നിവർ നേതൃത്വം നൽകി. വരും ദിവസങ്ങളിലും പഞ്ചായത്തിലെ മുഴുവൻ ഹോട്ടലുകളിലും ബേക്കറികളിലും പരിശോധന നടത്തുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |