ഇരിട്ടി: ഇരിട്ടി സംഗീത സഭ വാർഷികവും കുടുംബ സംഗമവും പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും പായം പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എം. വിനോദ്കുമാർ ഉദ്ഘാടനം ചെയ്തു. മനോജ് അമ്മ അദ്ധ്യക്ഷത വഹിച്ചു. പായം പഞ്ചായത്ത് അംഗം പി. പങ്കജാക്ഷി, സംഗീതസഭ രക്ഷാധികാരി എ.പി. ബേബി, വിശ്വശ്രീ മ്യൂസിക് ഫൗണ്ടേഷൻ ചെയർമാൻ പ്രദീപ്കുമാർ കക്കറയിൽ, ഡോ. ജി. ശിവരാമകൃഷ്ണൻ പ്രസംഗിച്ചു. സംഗീത അഭിരുചിയുള്ള സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികളെ ചിദംബരം കലാക്ഷേത്രത്തിന്റെ വിവിധ ശാഖകളിൽ സൗജന്യമായി ശാസ്ത്രീയ സംഗീതം പഠിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഭാരവാഹികൾ: ഡോ. ജി. ശിവരാമകൃഷ്ണൻ (പ്രസിഡന്റ്), കെ.സി ജോസ്, ഷാജി ജോസ് (വൈസ് പ്രസിഡന്റ്), കെ.എം കൃഷ്ണൻ (സെക്രട്ടറി), എ.കെ ഹസ്സൻ, കെ.കെ മഹേന്ദ്രകുമാർ (ജോയിന്റ് സെക്രട്ടറി), പി.പി. ജയപ്രകാശ് (ട്രഷറർ).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
