SignIn
Kerala Kaumudi Online
Friday, 05 June 2026 2.04 AM IST

മരത്തിൽ കുടുങ്ങിയ തൊഴിലാളിക്ക് രക്ഷകരായി അഗ്നിശമനസേന

rescu
എളയാവൂർ സൗത്തിൽ 45 അടിയോളം ഉയരമുള്ള മരം മുറിക്കവേ അവശനായി മരത്തിനിടയിൽ കുടുങ്ങിയ കാസർകോട് സ്വദേശി റഹ്മാൻ എന്നയാളെ അഗ്നിശമന സേനാംഗങ്ങൾ രക്ഷപ്പെടുത്തുന്നു

കണ്ണൂർ: മരം മുറിക്കവേ അവശനിലയിലായി മരത്തിൽ കുടുങ്ങിയ തൊഴിലാളിക്ക് രക്ഷകരായി അഗ്നിശമന സേനാംഗങ്ങൾ. അപകട ഭീഷണി ഉയർത്തിയ മരം മുറിച്ചു മാറ്റുന്നതിനിടയിൽ കാസർകോട് സ്വദേശി റഹ് മാൻ (40) ആണ് അവശനിലയിൽ മരത്തിന് മുകളിൽ കുടുങ്ങിയത്. എളയാവൂർ നോർത്ത് ജനശക്തി ക്ലബ്ബിന് സമീപം പവിത്രൻ എന്നയാളുടെ വീട്ടിൽ ഇന്നലെ വൈകുന്നേരം 3 മണിയോടെയാണ് സംഭവം.

രക്ഷാദൗത്യമേറ്റെടുത്ത് സ്ഥലത്തെത്തിയ അഗ്നിശമനസേന സാഹസികമായാണ് അവശനിലയിലായ യുവാവിനെ താഴെ ഇറക്കിയത്. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ രാജീവൻ, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ഗ്രേഡ് സൂരജ് എന്നിവരുടെ നേതൃത്വത്തിൽ ഫയർ ആൻഡ് റസ്‌ക്യൂ ഓഫീസർമാരായ രഞ്ജു, ടി.കെ ശ്രീകേഷ് എന്നിവരാണ് 45 അടിയിലധികം ഉയരമുള്ള മരത്തിനു മുകളിൽ കയറി സുരക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് റഹ്മാനെ താഴെയിറക്കിയത്.

കൈകാലുകൾക്ക് സാരമായ പരിക്കേറ്റ യുവാവിനെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർമാരായ കെ. രാജേഷ്, മിഥുൻ എസ്. നായർ, വിജോയ് പത്രോസ്, അമൃതാനന്ദ്, ജിതിൻദാസ്, ധനഞ്ജയൻ, ലിനീഷ് എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR, FIREFORCE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL