മാതമംഗലം: ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ മാതമംഗലം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ യൂണിറ്റ് മെമ്പർമാരെയും കുടുംബാംഗങ്ങളെയും ഉൾപ്പെടുത്തി പൊതുജന നന്മയ്ക്കായി ലോക ലഹരിവിരുദ്ധ ദിനത്തിൽ ലഹരിവിരുദ്ധ സന്ദേശം നൽകുന്ന റീൽസ് പുറത്തിറക്കി. എരമം-കുറ്റൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ലളിതമായി നടന്ന ചടങ്ങിൽ റീൽസ് അപ്‌ലോഡിംഗിന്റെ ഉദ്ഘാടനം എഫ്.എച്ച്.സിയിലെ ഡോ. പി. കൃഷ്ണമായ നിർവഹിച്ചു. മാതമംഗലം യൂണിറ്റ് പ്രസിഡന്റ് ജിൻസ് അദ്ധ്യക്ഷത വഹിച്ചു. മാടായി മേഖല സെക്രട്ടറി വിനോദ്, വൈസ് പ്രസിഡന്റ് ഷനോജ് മേലേടത്ത്, നിതീഷ് കല്ലിങ്കൽ നഴ്സിംഗ് ഓഫീസർമാരായ സൗമ്യ, അനു സെബാസ്റ്റ്യൻ, ജീവനക്കാരായ വിപിൻ, യശോദ, ലാബ് ടെക്നീഷ്യൻ ദിൽന എന്നിവരും എ.കെ.പി.എ അംഗങ്ങളായ പ്രേം ഐസക്, നവീൻ എന്നിവരും സംബന്ധിച്ചു. ചടങ്ങിന് മാതമംഗലം യൂണിറ്റ് സെക്രട്ടറി രജീഷ് ചന്ദ്രൻ സ്വാഗതം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |