SignIn
Kerala Kaumudi Online
Saturday, 27 June 2026 7.35 AM IST

ലഹരിവിരുദ്ധ ദിന കൂട്ടയോട്ടം

koottta-ottam-
കൂട്ടയോട്ടം കാരായി രാജൻ എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്യുന്നു

തലശേരി: അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് കണ്ണൂർ സിറ്റി പൊലീസിന്റെയും തലശ്ശേരി പൊലീസ് സബ് ഡിവിഷന്റെയും സംയുക്താഭിമുഖ്യത്തിൽ തലശേരിയിൽ കൂട്ടയോട്ടം സംഘടിപ്പിച്ചു. കാരായി രാജൻ എം.എൽ.എ ഉദ്ഘാടനവും ഫ്ലാഗ് ഓഫും നിർവഹിച്ചു. സാഹിത്യകാരൻ എം. മുകുന്ദൻ ലഹരിക്കെതിരെ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നഗരസഭ ചെയർമാൻ കാരായി ചന്ദ്രശേഖരൻ, ജില്ലാ കളക്ടർ പി. വിഷ്ണുരാജ്, സബ് കളക്ടർ കാർത്തിക് പാണിഗ്രാഹി, കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ ബി.വി വിജയ ഭരത് റെഡ്ഡി. ഡി.എഫ്.ഒ എസ്. വൈശാഖ്, മുൻ നിയമസഭ സ്പീക്കർ എ.എൻ ഷംസീർ എന്നിവർ പങ്കെടുത്തു. ഓട്ടം വിജയകരമായി പൂർത്തിയാക്കിയ എല്ലാവർക്കും മെഡലുകൾ സമ്മാനിച്ചു. ആദ്യം രജിസ്റ്റർ ചെയ്ത 400 പേർക്ക് ജേഴ്‌സിയും നല്കി. തലശ്ശേരി മുനിസിപ്പൽ സ്റ്റേഡിയത്തിൽ നിന്നും ആരംഭിച്ച് നഗരം ചുറ്റി സ്റ്റേഡിയത്തിൽ സമാപിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, LAHARI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL