
പഴയങ്ങാടി. മാടായി വടുകുന്ദശിവ ക്ഷേത്രത്തിൽ ആഗസ്റ്റ് 15ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം, മഹാമൃത്യുഞ്ജയ ഹോമം, കുടുംബ ഐശ്വര്യ പൂജ എന്നിവ നടക്കും.ഇതിന്റെ ഭാഗമായുള്ള കൗണ്ടർ
ഉദ്ഘാടനവും ഫണ്ട് ശേഖരണം ഉദ്ഘാടനവും നടന്നു. വഴിപാട് കൗണ്ടർ മലബാർ ദേവസ്വം ബോർഡ് മുൻ തലശ്ശേരി ഏരിയാ കമ്മിറ്റി ചെയർമാൻ എം.പി.ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു.ഫണ്ട് ശേഖരണം ക്ഷേത്രം മേൽ ശാന്തി ഹരി നമ്പൂതിരി ഉദ്ഘാടനം ചെയ്തു. ക്ഷേത്ര സമിതി പ്രസിഡന്റ് സുധീർ വെങ്ങര അദ്ധ്യക്ഷത വഹിച്ചു. നമ്പ്രാടത്ത് ഭാസ്‌കരൻ, ഐ.വി.ദിനേശൻ, പി.വി.മോഹനൻ എന്നിവർ ആദ്യ സംഭാവന നൽകി. ക്ഷേത്ര സമിതി സെക്രട്ടറി ടി.വി.കുഞ്ഞിരാമൻ, മാനേജർ കെ.വി.നന്ദനൻ, വി.വി.മുരളീകൃഷ്ണൻ, സതീഷ് വെങ്ങര,കെ.വി.അജിത് കുമാർ, കുപ്പത്തി ചന്ദ്രൻ, ടി.അയ്യപ്പൻ,കൂടച്ചീരെ ശ്രീജിത്ത്,എൻ.മാധവൻ, കൂടച്ചീരെ മധു എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |