SignIn
Kerala Kaumudi Online
Sunday, 12 July 2026 10.52 AM IST

പെനാൽട്ടി ഷൂട്ടൗട്ട് മത്സരം

penalty

കതിരൂർ:കേരള ഇലക്ടിക്കൽ വയർമെൻ ആന്റ് സൂപ്പർവൈസേർസ് അസോസിയേഷൻ തലശ്ശേരി യൂണിറ്റും കെ.എം എന്റർപ്രൈസസ് ചേനാടവും സംയുക്താഭിമുഖ്യത്തിൽ ഓപ്പറേഷൻ തൂഫാന് ഐക്യദാർഡ്യം പ്രഖ്യാപിച്ചും വേൾഡ് കപ്പ് ഫുട്‌ബോൾ ആവേശത്തോടൊപ്പവും ചേർന്ന് എരഞ്ഞോളിപ്പാലത്തിനടുത്തുള്ള ഗ്രീൻ ഫീൽഡ് ടർഫിൽ പെനാൽട്ടി ഷൂട്ടൗട്ട് മത്സരം നടത്തി. തലശ്ശേരി എസ്.ഐ. പി.പ്രസാദ് ഉദ്ഘാടനം നടത്തി.സി സജീവൻ അദ്ധ്യക്ഷത വഹിച്ചു.ഷൂട്ടൗട്ട് മത്സരത്തിൽ വിജയികളായ കെ.എം.എന്റർപ്രൈസസ് സ്റ്റാഫ് അവന്യൂ ,തലശ്ശേരി യൂണിറ്റ് മെമ്പർ പി.സുനിൽ,വനിതാ കൂട്ടായ്മ അംഗം ഷജിമ
എന്നിവർക്ക് സംസ്ഥാന പ്രസിഡന്റ് പി.വി.രാഗേഷ് സമ്മാനദാനം നടത്തി. ജില്ലാ ജോയിന്റ് സെക്രട്ടറി ടി.സുമേഷ്, കെ.എം എന്റർപ്രൈസസ് ഉടമ മഹേഷ് സംസാരിച്ചു. എ.രാഹുൽ സ്വാഗതവും ജി.വി. നിർമ്മൽ നന്ദിയും പറഞ്ഞു.തുടർന്ന് സൗഹൃദ ഫുട്‌ബോൾ മത്സരവും ഗാനസന്ധ്യയും അരങ്ങേറി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL