SignIn
Kerala Kaumudi Online
Sunday, 12 July 2026 10.52 AM IST

വിദ്യാഭ്യാസ വാണിജ്യവത്ക്കരണം തടയണം:കെ.എസ്.സി.എം

kscm-

കാസർകോട് : വിദ്യാഭ്യാസത്തെ വാണിജ്യവത്ക്കരിക്കുന്നത് തടയണമെന്ന് കെ.എസ്.സി.എം സംസ്ഥാന പ്രസിഡന്റ് ബ്രൈറ്റ് വട്ടനിരപ്പേൽ ആവശ്യപ്പെട്ടു.സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പാവപ്പെട്ട വിദ്യാർത്ഥികൾക്ക് മികച്ച കോഴ്സുകൾ ചേർന്ന് പഠിക്കുവാൻ കഴിയത്തക്ക വിധത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സീറ്റുകളിൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തുവാൻ സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.കെ. എസ്.സി.എം കാസർകോട് ജില്ലാ പ്രവർത്തക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ജില്ലാ പ്രസിഡന്റ് ടോം ഷിനോജ് അദ്ധ്യക്ഷത വഹിച്ചു.സജി സെബാസ്റ്റ്യൻ, കുര്യാക്കോസ് പ്ലാപ്പറമ്പിൽ, ഷിനോജ് ചാക്കോ,കെ.എം.മാണി, ജോഷ് മനോജ്, ഡൈനോ കുളത്തൂർ, ബിജു തുളിശ്ശേരി, സിജി കട്ടക്കയം, ജോയ് മൈക്കിൾ, അഭിലാഷ് മാത്യു, ജോസ് ചേനാട്ടുകുന്ന്, ടിമ്മി എലി പുലിക്കാട്ട് , സാജു പാമ്പയ്ക്കൻ, മിലൻ ജോയ്, എബിൻ എലി പുലിക്കാട്ട് എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, KSCM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL