SignIn
Kerala Kaumudi Online
Tuesday, 18 August 2026 3.40 AM IST

ഗീത പഞ്ചാമൃതം പ്രഭാഷണം

geetha
ബ്രഹ്മചാരിണി ദിശ ചൈതന്യ പ്രഭാഷണം നടത്തുന്നു

തലശ്ശേരി: ചിന്മയ മിഷൻ തലശ്ശേരിയുടെ ആഭിമുഖ്യത്തിൽ 'ഗീത പഞ്ചാമൃതം' എന്ന പേരിൽ ഭഗവദ് ഗീതയിലെ തിരഞ്ഞെടുത്ത അഞ്ച് ശ്ലോകങ്ങളെ ആസ്പദമാക്കി പ്രഭാഷണം സംഘടിപ്പിച്ചു. തിരുവങ്ങാട് ബ്രാഹ്മണ സമൂഹം മഠം ഹാളിൽ നടന്ന പരിപാടിയിൽ ചിന്മയ മിഷൻ കണ്ണൂരിലെ ബ്രഹ്മചാരിണി ദിശ ചൈതന്യ പ്രഭാഷണം നടത്തി. ശ്ലോകങ്ങളുടെ ആഴത്തിലുള്ള ആശയങ്ങളും അവ ദൈനംദിന ജീവിതത്തിൽ എങ്ങനെ പ്രാവർത്തികമാക്കാമെന്നും ബ്രഹ്മചാരിണി ദിശ ചൈതന്യ പ്രഭാഷണത്തിൽ വിശദീകരിച്ചു. ആധുനിക ജീവിതത്തിലെ വെല്ലുവിളികളെ ആത്മവിശ്വാസത്തോടെയും സമചിത്തതയോടെയും നേരിടുന്നതിനും ജീവിതത്തെ കൂടുതൽ അർത്ഥപൂർണ്ണമാക്കുന്നതിനും ഗീത നൽകുന്ന മാർഗദർശനവും അവർ വിശദീകരിച്ചു. ഗീതയുടെ സന്ദേശം സാധാരണ ജനങ്ങളിലേക്ക് കൂടുതൽ വ്യാപിപ്പിക്കുകയും, ആത്മീയവും മൂല്യാധിഷ്ഠിതവുമായ ജീവിതത്തിലേക്ക് സമൂഹത്തെ നയിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, SANGEETHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL