SignIn
Kerala Kaumudi Online
Monday, 24 August 2026 1.24 AM IST

പ്രവാസി സംഘം പ്രതിഷേധ മാർച്ച്

pravasi

കാഞ്ഞങ്ങാട്: പ്രവാസി പെൻഷൻ കുടിശ്ശിക ഓണത്തിന് മുമ്പ് വിതരണം ചെയ്യുക, ഉത്സവകാലങ്ങളിലെ വിമാനകൊള്ള അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കേരള പ്രവാസി സംഘം കാസർകോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. കോട്ടച്ചേരി ട്രാഫിക് ജംഗ്ഷനിൽ നിന്നും ആരംഭിച്ച മാർച്ച് പഴയ കൈലാസ് തിയേറ്ററിന് സമീപം അവസാനിച്ചു. പ്രതിഷേധ യോഗം കേരള പ്രവാസിസംഘം സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പി.ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഒ.നാരായണൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം അബ്ദുൾ റഹിമാൻ മടിക്കൈ സംസാരിച്ചു.ജില്ലാ സെക്രട്ടറി വിജയൻ കയ്യൂർ സ്വാഗതവും ജില്ലാ ജോയിൻ്റ് സെക്രട്ടറി ഷാജി എടമുണ്ട നന്ദിയും പറഞ്ഞു. പ്രമീള ഉദുമ, തങ്കമണി കാഞ്ഞങ്ങാട്, വാസു മൊട്ടം ചിറ, യൂനസ് തൃക്കരിപ്പൂർ, സുരേന്ദ്രൻ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL