
പയ്യന്നൂർ : അന്നൂർ വേമ്പു സ്‌മാരക വായനശാല ആൻഡ് ഗ്രന്ഥാലയം താലൂക്ക് ലൈബ്രറി കൗൺസിൽ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഗ്രന്ഥശാലാ തല സർഗ്ഗോത്സവം സമാപിച്ചു. വിദ്യാർത്ഥികൾക്ക് വിവിധ രചനാ മത്സരങ്ങളും കലാ - കായിക മത്സരങ്ങളും വേമ്പു അനുസ്‌മരണവും സംഘടിപ്പിച്ചു.ഗ്രന്ഥാലയം പ്രസിഡന്റ് കെ.കെ.ഗംഗാധരന്റെ അദ്ധ്യക്ഷതയിൽ ചലച്ചിത്ര - നാടക സംവിധായകൻ എം.ടി.അന്നൂർ ഉൽഘാടനം ചെയ്തു. ഗ്രന്ഥാലയം സംഗീതികയുടെ നേതൃത്വത്തിൽ കഴിഞ്ഞ പത്ത് വർഷമായി നടന്നു വരുന്ന സൗജന്യ സംഗീത പരിശീലനത്തിന് നേതൃത്വം നൽകുന്ന സുരേഷ് അന്നൂർ, പിലിക്കോട് ഐ.ടി.ഐയിലെ ടോപ്പ് സ്കോററായ സായൂജ് സുരേഷിനെയും ആദരിച്ചു. നഗരസഭാംഗം കെ.വി. റീത്ത സമ്മാനങ്ങൾ വിതരണം ചെയ്തു. കെ.യു . രാധാകൃഷ്ണൻ, പി.വി. ബിന്ദു, പി.പി. കൃഷ്ണൻ, എ.കെ. ബിനേഷ് സംസാരിച്ചു. തുടർന്ന് ഫ്യൂഷൻ ഡാൻസും, ഗാനവിരുന്നും അരങ്ങേറി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |