SignIn
Kerala Kaumudi Online
Thursday, 03 September 2026 3.28 AM IST

ലോക നാളികേര ദിനാചരണം

manu-

പിലിക്കോട്: പിലിക്കോട് കേരള കാർഷിക സർവകലാശാലയുടെ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ലോക നാളികേര ദിനാചരണം സംഘടിപ്പിച്ചു. ജില്ലാ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.മനുവിന്റെ അദ്ധ്യക്ഷതയിൽ പിലിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു. പരിപാടിയുടെ ഭാഗമായി കർഷകർക്കായി കാർഷിക പരിശീലന പരിപാടി സംഘടിപ്പിച്ചു. ഡോ.പി.നിധീഷ്, ഡോ.മീര മഞ്ജുഷ, ഇ.ഫ്ലോസി മാനുവൽ, കെ.റോഷ് , ഡോ.കെ.വി.സുമേഷ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. പിലിക്കോട് അസോസിയേറ്റ് ഡയറക്ടർ ഓഫ് റിസർച്ച് പി.കെ രതീഷ് സ്വാഗതം പറഞ്ഞു. മാഹി, ചെറുവത്തൂർ, പിലിക്കോട് കൃഷിഭവൻ പരിധിയിലുള്ള കർഷകർ പരിശീലന പരിപാടിയിൽ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, RARS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL