SignIn
Kerala Kaumudi Online
Thursday, 03 September 2026 3.29 AM IST

നബിദിന ആഘോഷ സമാപനം

mk-abdulrahman

കാഞ്ഞങ്ങാട്: ആറങ്ങാടി ഇസ്സത്തൂൽ ഇസ്ലാം ജമാഅത്ത് നൂറുൻ അലാ നൂർ മിലാദ് ശരീഫ് നബി ദിനാഘോഷങ്ങളുടെ സമാപന സമ്മേളനം ആറങ്ങാടി ജുമാ മസ്ജിദ് അങ്കണത്തിൽ കെ.എം.സി.സി നേതാവ് എം .കെ.അബ്ദുൾ റഹ്മാൻ ഉദ്ഘാടനം ചെയ്തു. മിലാദ് കമ്മിറ്റി ചെയർമാൻ കെ.മുഹമ്മദ് കുഞ്ഞി ഹാജി അദ്ധ്യക്ഷത വഹിച്ചു.. സ്വർണ്ണ പതക്ക വിതരണം കെ.അബ്ദുൾ ഷുക്കൂർ ഹാജി നിർവ്വഹിച്ചു. ആറങ്ങാടി ഖത്തീബ് മുഹമ്മദ് ശഫീക്ക് റഹ്മാനി, ബഷീർ ആറങ്ങാടി , ജമാ അത് പ്രസിഡന്റ് ടി.അബ്ദുൾ അസീസ് ആറങ്ങാടി , ജമാ അത്ത് സെക്രട്ടറി എം.കെ.അഷ്റഫ്, എം.കെ.അബ്ദുള്ള, ഇ.കെ.അബ്ദുൾ റഹ്മാൻ , സി.എച്ച്.അബ്ദുൾ ഹമിദ് ഹാജി, കെ.അബ്ദുൾ ഷുക്കൂർ , ടി.റംസാൻ, കെ.കെ.മശ്ഹൂദ് ഹാജി , കെ.കെ.സിറാജ്, എന്നിവർ പ്രസംഗിച്ചു. മിലാദ് കമ്മിറ്റി കൺവീനർ ബി.കെ.ഫൈസൽ സ്വാഗതവും ജോയിന്റ് കൺവീനർ പി.വി.അസി നന്ദിയും പറഞ്ഞു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL