തൃക്കരിപ്പൂർ: നൂറ്റാണ്ടിന്റെ നിറവിലെത്തിയ ഒളവറ സങ്കേത ജി.യു.പി സ്‌കൂളിൽ ഒരു വർഷം നീളുന്ന വിപുലമായ ആഘോഷ പരിപാടികൾ നടത്തുന്നതിനുള്ള സംഘാടകസമിതി രൂപീകരിച്ചു. സംഘാടക സമിതി രൂപീകരണ കൺവെൻഷൻ തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാജിത സഫറുല്ല ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം എം.വി അനിത അദ്ധ്യക്ഷത വഹിച്ചു. പ്രധാനാദ്ധ്യാപകൻ കെ.വി ജയരാജൻ, സി. ബാലൻ, ടി.വി പ്രഭാകരൻ, പി.ടി.എ പ്രസിഡന്റ് കെ.പി സജിത്ത്, മദർ പി.ടി.എ പ്രസിഡന്റ് എം. റൈസ, പി. സനീപ് കുമാർ, കെ.വി നളിനി തുടങ്ങിയവർ പ്രസംഗിച്ചു. ഭാരവാഹികളായി ടി.വി വിജയൻ (ചെയർമാൻ), സി. ബാലൻ, ടി.വി പ്രഭാകരൻ (വൈസ് ചെയർമാൻ), കെ.വി ജയരാജൻ (ജനറൽ കൺവീനർ), ടി.വി ഷിബിൻ, എ. വിജയൻ (കൺവീനർ), പി.പി ശശിധരൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |