കൊച്ചി: ഞായർ രാത്രി 12.30ന് നടക്കുന്ന ലോകകപ്പ് ഫൈനൽ പ്രമാണിച്ച് മരട് ഗ്രിഗോറിയൻ പബ്ലിക് സ്കൂളിന് അവധി പ്രഖ്യാപിച്ച് സ്കൂൾ അധികൃതർ. കളി കണ്ട് ഉറക്കം തൂങ്ങി ക്ലാസിൽ ഇരിക്കാതിരിക്കാനും കുട്ടികൾക്ക് പിറ്റേദിവസത്തെ ക്ലാസിനെക്കുറിച്ച് ആശങ്കപ്പെടാതിരിക്കാനുമാണ് അവധി നൽകുന്നതെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.
ഞായറാഴ്ച രാത്രി 12.30നാണ് അർജന്റീനയും സ്പെയ്നും തമ്മിലുള്ള ലോകകപ്പ് ഫൈനൽ മത്സരം ആരംഭിക്കുക. നിശ്ചിത സമയത്ത് മത്സരം അവസാനിച്ചാൽ തന്നെ 2.30 കഴിയും. സമ്മാനദാന ചടങ്ങ് കഴിയുമ്പോൾ പുലർച്ചെ മൂന്നാകും. എന്നാൽ എക്സ്ട്രാ ടൈമിലേക്കും പെനാൽറ്റി ഷൂട്ടൗട്ടിലേക്കും ഫൈനൽ നീണ്ടാൽ പുലർച്ചെയാകും മത്സരം അവസാനിക്കാൻ. ഈ സാഹചര്യം കണക്കിലെടുത്താണ് കു്ടികൾക്ക് അവധി നൽകാനുള്ള സ്കൂൾ അധികൃതരുടെ തീരുമാനം.
കോഴിക്കോട്ടെ ഭവൻസിന്റെ മൂന്നു സ്കൂളുകൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വിദ്യാർത്ഥികൾക്കും അവരുടെ കുടുംബങ്ങൾക്കും ഒന്നിച്ച് ഫൈനൽ മത്സരം ആസ്വദിക്കാനുള്ള അവസരം നൽകുന്നതിനായി സ്കൂളിന് തിങ്കളാഴ്ച അവധി ദിനമായി പ്രഖ്യാപിക്കാൻ തീരുമാനിച്ചതായി ഭവൻസ് പ്രിൻസിപ്പൽ അറിയിച്ചു.
നേരത്തെ ഫിഫ ലോകകപ്പ് ഫുട്ബാളിന്റെ ഫൈനൽ പ്രമാണിച്ച് തിങ്കളാഴ്ച സംസ്ഥാനത്തെ എല്ലാ സ്കൂളുകൾക്കും കോളേജുകൾക്കും അവധി പ്രഖ്യാപിക്കണമെന്ന് പാലാ നഗരസഭാ ചെയർപേഴ്‌സൺ ദിയ ബിനു പുളിക്കക്കണ്ടം സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതുസംബന്ധിച്ച് പൊതു വിദ്യാഭ്യാസ മന്ത്രിക്കും ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും നിവേദനം നൽകിയതായും ചെയർപേഴ്സൺ പറഞ്ഞു. സ്കൂൾ മാനേജ്മെന്റുകളും ഇതേ മാതൃകയിൽ വിദ്യാർത്ഥികൾക്ക് അവധി അനുവദിക്കണമെന്നും അവർ അഭ്യർത്ഥിച്ചിരുന്നു.
Maradu Gregorian Public School declared a holiday for Monday following the FIFA World Cup final between Argentina and Spain on Sunday night. School authorities cited late-night viewing impacting Monday's classes. Bhavans' three schools in Kozhikode also announced a holiday. Earlier, the Pala Municipal Chairperson had requested a statewide holiday for all educational institutions for the final.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |