SignIn
Kerala Kaumudi Online
Saturday, 27 June 2026 5.39 PM IST

കാട്ടുപന്നി ആക്രമണത്തിൽ കർഷകന് ഗുരുതര പരിക്ക്

anayadi

കൊല്ലം: ശാസ്താംകോട്ട ആനയടിയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ ക്ഷീരകർഷകനായ വൃദ്ധന്റെ തുടയെല്ല് മൂന്നായി ഒടിഞ്ഞു. ആനയടി സുനിൽ ഭവനിൽ ജി.ഡാനിയലിനാണ് (70) ഗുരുതരമായി പരിക്കേറ്റത്. വീട്ടിൽ നിന്ന് 300 മീറ്റർ അകലെയുള്ള പറമ്പിൽ ഇന്നലെ രാവിലെ 9.30ഓടെ ഡാനിയലും മകൻ അലക്സാണ്ടറും പശുക്കൾക്ക് പുല്ല് ചെത്തുകയായിരുന്നു. ഇതിനിടയിലാണ് സമീപത്തെ പുരയിടത്തിൽ നിന്നെത്തിയ കാട്ടുപന്നി ഡാനിയലിനെ കുത്തിവീഴ്ത്തിയത്. തുടർന്ന് ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് നടത്തിയ പരിശോധനയിലാണ് തുടയെല്ലിന് മൂന്ന് പൊട്ടലുണ്ടെന്ന് കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. പ്രദേശത്ത് കഴിഞ്ഞ ആറ് വർഷമായി കാട്ടുപന്നി ശല്യം രൂക്ഷമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL