ചവറ: നോമ്പുകാലം തുടങ്ങിയതോടെ വ്യത്യസ്ത ഇനം ഈന്തപ്പഴങ്ങൾ വിപണിയിൽ സുലഭം. വിശ്വാസികൾ നോമ്പുതുറക്കുന്നത് ഈന്തപ്പഴം കഴിച്ചാണെന്നതിനാൽ റമദാനിൽ ഈന്തപ്പഴത്തിന് പ്രാധാന്യമേറെയാണ്. ലോകത്തെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഈന്തപ്പഴങ്ങൾ വിപണിയിൽ ലഭ്യമാണ്.
ഒമാൻ, ഇറാൻ, ഇറാക്ക്, ദുബായ്, ടൂണീഷ്യ, സൗദി അറേബ്യ, ജോർദാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുമാണ് ഈന്തപ്പഴമെത്തുന്നത്. സുൽത്താന, സുക്കാരി, അജ്വ, മോഡോൾ, അലോഫാസ്, ഫർദ്, അൽ-അൽഫാത്ത്, സുന്നത് എന്നിങ്ങനെ വിവിധ തരത്തിലുള്ള ഈന്തപ്പഴങ്ങൾ വിപണിയിൽ ലഭ്യമാണ്. എന്നാൽ സൗദിയിൽ നിന്നുള്ള അജ്വ ഈന്തപ്പഴത്തിനാണ് ആവശ്യക്കാർ കൂടുതൽ. ആന്ധ്രാപ്രദേശിൽ നിന്നെത്തുന്ന ഇന്ത്യൻ ഈന്തപ്പഴത്തിന് വില കുറവാണ്. ഇനവും ഗുണനിലവാരവും അനുസരിച്ചാണ് വില. ഇഫ്താർ നാളുകളിൽ സുഹൃത്തുക്കൾക്ക് നൽകുന്ന സമ്മാനപ്പൊതിയിലും ഈന്തപ്പഴം പ്രധാനമാണ്.
പഴം വിപണിയും സജീവം
വേനലും റമദാനും ഒന്നിച്ചെത്തിയതോടെ തണ്ണിമത്തൻ, ഷമാം, ആപ്പിൾ, മുന്തിരി, ഓറഞ്ച്, മുസംബി, മാതളം, പപ്പായ അടക്കമുള്ള പഴ വിപണിയും സജീവമായി. തണ്ണിമത്തൻ, ഷമാം, മുന്തിരി എന്നിവയ്ക്കാണ് വിൽപന കൂടുതൽ. ഒരുകിലോ തണ്ണിമത്തന് 25 രൂപയാണ് വില. മുന്തിരി സീസണായതിനാൽ വില വർദ്ധിച്ചിട്ടില്ല. അരിയില്ലാത്ത കറുത്ത മുന്തിരിക്ക് 160 രൂപയാണ് വില. ജ്യൂസ് മുന്തിരി 70 - മുതൽ 90 വരെ, മുസംബി 130, കൈതച്ചക്ക 70, ഏത്തപ്പഴം 60, ഷമാം 50 എന്നിങ്ങനെയാണ് നിരക്ക്. സീസണായതിനാൽ മാമ്പഴവും സജീവമാണ്. കിലോയ്ക്ക് 120 മുതൽ 150 വരെയാണ് വില. തമിഴ്നാട്, മഹാരാഷ്ട്ര, ബംഗളുരു
എന്നിവിടങ്ങളിൽ നിന്നാണ് പഴവർഗങ്ങൾ കേരളത്തിലെത്തുന്നത്.
വൈകുന്നേരങ്ങളിലാണ് വിപണി സജീവമാകുന്നത്. ആവശ്യക്കാർ ഏറിയിട്ടുണ്ടെങ്കിലും വില കാര്യമായി വിലവർദ്ധിച്ചിട്ടില്ല.
ഷെഫീക്ക്, വ്യാപാരി
പൈപ്പ് ജംഗ്ഷൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |