
തഴവ: ഉത്സവ ഘോഷയാത്രയ്ക്കിടയിൽ ആക്രമണം നടത്തിയ പ്രതികളിൽ ഒരാൾ അറസ്റ്റിലായി. മണപ്പള്ളി സൗത്ത് കാപ്പിത്തറ കിഴക്കതിൽ മിഥുൻരാജ് (22) ആണ് കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായത്. ഈ കഴിഞ്ഞ ബുധനാഴ്ച തഴവ ഉത്സവ ഘോഷയാത്ര നടക്കുന്നതിനിടയിൽ സുഹൃത്തിനെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ച പരാതിക്കാരനെ മിഥുൻ ഉൾപ്പെട്ട സംഘം വടിവാൾ കാട്ടി ഭീഷണിപ്പെടുത്തുകയും ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കത്തികൊണ്ട് നെഞ്ചിൽ കുത്തുകയുമായിരുന്നു. കുത്തുകൊണ്ട പരാതിക്കാരൻ ചികിത്സയിലാണ്. കരുനാഗപ്പള്ളി പൊലീസിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത് ഒളിവിൽ പോയ പ്രതിയെ പിടികൂടുകയായിരുന്നു. കൂടുതൽ അന്വേഷണം നടക്കുകയാണെന്നും വരും ദിവസങ്ങളിൽ മറ്റ് പ്രതികളെ പിടികൂടുമെന്നും കരുനാഗപ്പള്ളി പൊലീസ് അറിയിച്ചു. കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷൻ ഐ.എസ്.എച്ച് .ഒ ബിജുവിന്റെ നേത്യത്യത്തിൽ എസ്.ഐമാരായ ഷമീർ, കണ്ണൻ , ഷാജിമോൻ,അബീഷ്, എസ്.സി.പിഓമാരായ ഹാഷിം, രാജീവ് കുമാർ എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പിടികൂടിയ മിഥുൻ നേരത്തെ വധ ശ്രമം ഉൾപ്പെടെയുള്ള കേസിലെ പ്രതിയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |