1 MIN READ PUBLISHED: MARCH 03, 2025 12:58 AM IST | UPDATED: JULY 11, 2025 10:01 PM IST
കരുനാഗപ്പള്ളി: കരുനാഗപ്പള്ളി ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിന്റെയും ഗേൾസ് ഹൈസ്‌കൂളിന്റെയും സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് നടന്നു. പരേഡ് കമാൻഡർ ബി.ആർ.നിരഞ്ജൻ സെക്കന്റ് ഐ.സി ഹാദിയ നസ്രിൻ,ഒന്നാം പ്ലട്ടൂൺ കമാൻഡർ മുഹമ്മദ് സഫ്‌വാൻ, രണ്ടാം പ്ലട്ടൂൺ കമാൻഡർ വിനായക് , മൂന്നാം പ്ലട്ടൂൺ കമാൻഡർ നന്ദന, നാലാം പ്ലട്ടൂൺ കമാൻഡർ അനശ്വര എന്നിവരാണ് നയിച്ചത്. ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ മൈതാനത്തു നടന്ന ചടങ്ങിൽ കരുനാഗപ്പള്ളി നഗരസഭ ചെയർമാൻ പടിപ്പുര ലത്തീഫ് സല്യൂട്ട് സ്വീകരിച്ചു. കൊല്ലം ഡി. ഇ. ഒ ഷൈനി മുഖ്യഥിയായി. കരുനാഗപ്പള്ളി എസ് .ഐ ഷെമീർ പ്രതിഞ്ജ ചൊല്ലിക്കൊടുത്തു. നഗരസഭ വൈസ് ചെയർപേഴ്സൺ ഷെഹ്‌ന നസിം, സ്ഥിരം സമിതി അദ്ധ്യക്ഷരായ ഡോ.പി .മീന വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ റജി ഫോട്ടോപർക്ക്, എസ് .പി .സി കൊല്ലം സിറ്റി എ. എൻ. ഡി. ഒ ബി.രാജേഷ്, സ്കൂൾ മാനേജർ എൽ.ശ്രീലത,സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ് വി.പി.ജയപ്രകാശ് മേനോൻ, പ്രിൻസിപ്പൽ ഐ. വീണാറാണി, ഹെഡ്മിസ്ട്രസ്മാരായ ടി .സരിത, കെ. ജി .അമ്പിളി, ഡ്രിൽ ഇൻസ്ട്രക്ടർമാരായ വി .മോഹനൻ , എച്ച്. ഷാജിമോൻ, പി. ടി. എ പ്രസിഡന്റുമാരായ എച്ച്.എ.സലാം, ബി.എ. ബ്രിജിത്ത്, എസ്.പി.സി ഗാർഡിയൻ കമ്മിറ്റി പ്രസിഡന്റുമാരായ ബി.ശിഹാബുദ്ദീൻ , ഗോപകുമാർ എന്നിവർ സംസാരിച്ചു. വിവിധ മേഖലകളിൽ പ്രാവീണ്യം തെളിയിച്ച വിദ്യാർത്ഥികളെ ചടങ്ങിൽ അനുമോദിച്ചു.
RELATED TOPICS: LOCAL NEWS, KOLLAM, GENES
അപ്ഡേറ്റായിരിക്കാം ദിവസവും ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ