കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി അത്ലറ്റിക്സ്, ഫുട്ബാൾ ചാമ്പ്യൻഷിപ്പ് 22 മുതൽ എറണാകുളത്ത് നടക്കുമെന്ന് യൂണിവേഴ്സിറ്റി സ്പോർട്സ് കമ്മിറ്റി ജനറൽ കൺവീനർ അഡ്വ. ജി.സുഗുണൻ അറിയിച്ചു. 22, 23 തീയതികളിൽ എറണാകുളം മഹാരാജാസ് കോളേജ് സ്റ്റേഡിയത്തിലാണ് അത്ലറ്റിക് മീറ്റ്. 24, 25 തീയതികളിൽ ഫുട്ബാൾ ചാമ്പ്യൻഷിപ്പ് എറണാകുളം മഹാരാജാസ് കോളേജ് സ്റ്റേഡിയം, ഡോ.അംബേദ്കർ സ്റ്റേഡിയം എന്നിവിടങ്ങളിൽ വച്ച് നടത്തുമെന്ന് അദ്ദേഹം അറിയിച്ചു. അത്ലറ്റിക് മത്സരങ്ങളിൽ 2000 കായികതാരങ്ങളും, ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ 45 ടീമുകളുമാണ് പങ്കെടുക്കുക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |