
ചവറ : നിയോജക മണ്ഡലത്തിലെ എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായി ഡോ. സുജിത് വിജയൻപിള്ള നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. നൂറുകണക്കിന് പ്രവർത്തകർ അണിനിരന്ന ആവേശകരമായ പ്രകടനത്തിന്റെ അകമ്പടിയോടെയാണ് അദ്ദേഹം പത്രിക സമർപ്പിക്കാനെത്തിയത്. കരുനാഗപ്പള്ളി ലാലാജി ജംഗ്ഷനിൽ നിന്ന് ആരംഭിച്ച പ്രകടനം മിനി സിവിൽ സ്റ്റേഷനിൽ സമാപിച്ചു. ചവറ നിയോജക മണ്ഡലം അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസറായ കരുനാഗപ്പള്ളി എൽ.എ തഹസിൽദാർ മുമ്പാകെയാണ് പത്രിക നൽകിയത്. സ്ഥാനാർത്ഥിക്ക് കെട്ടിവെക്കാനുള്ള തുക ചവറ കെ.എം.എം.എൽ ഡി.സി.ഡബ്ല്യു തൊഴിലാളികളാണ് കൈമാറിയത്. നാമനിർദ്ദേശ പത്രിക സമർപ്പണ വേളയിൽ എൽ.ഡി.എഫ് നേതാക്കളായ ടി.മനോഹരൻ, ഐ.ഷിഹാബ്, ആർ.രവീന്ദ്രൻ, ജി. മുരളീധരൻ, അനിൽ പുത്തേഴം, ചവറ ഷാ തുടങ്ങിയ പ്രമുഖ നേതാക്കളും സ്ഥാനാർത്ഥിയോടൊപ്പം പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |