
കരുനാഗപ്പള്ളി: 2025-26 സാമ്പത്തിക വർഷത്തിൽ പദ്ധതി വിഹിത ചെലവിൽ 74.98 ശതമാനം തുക ചെലവഴിച്ചും കെട്ടിട നികുതി ഇനത്തിൽ 89.5 ശതമാനം തുക പിരിച്ചെടുത്തും രണ്ടിനങ്ങളിലും സംസ്ഥാനത്ത് ആകെയുള്ള നഗരസഭകളിൽ അഞ്ചാം സ്ഥാനവും ജില്ലയിൽ ഒന്നാം സ്ഥാനവും കരുനാഗപ്പള്ളി നഗരസഭ നേടിയതായി മുനിസിപ്പൽ ചെയർപേഴ്സൺ പി.സോമരാജൻ അറിയിച്ചു. എസ്.സി.പി (എസ്.സി) വിഭാഗത്തിൽ 92 ശതമാനം തുകയും ടി.എസ്.പി (എസ്.ടി) വിഭാഗത്തിൽ 100 ശതമാനം തുകയും ചെലവഴിച്ചു. നഗരസഭാ ഉദ്യോഗസ്ഥരുടെയും കൗൺസിൽ അംഗങ്ങളുടെയും ആത്മാർത്ഥതയാണ് ചരിത്രനേട്ടത്തിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |