കൊല്ലം: കരുനാഗപ്പള്ളി ലാലാജി സ്മാരക ഗ്രന്ഥശാലയിൽ സംഘടിപ്പിച്ച നാല് വർഷ ബിരുദ കോഴ്സിലെ നാലാം സെമസ്റ്റർ കുട്ടികളുടെ സമ്മർ ഇന്റേൺഷിപ്പ് കേരള യൂണിവേഴ്സിറ്റി സെനറ്റ് അംഗവും കൊല്ലം എസ്.എൻ കോളേജ് മലയാളം അസോസിയേറ്റ് പ്രൊഫസറുമായ യു.അധീശ് ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കടത്തൂർ മൻസൂർ മുഖ്യപ്രഭാഷണം നടത്തി. ഗ്രന്ഥശാല പ്രസിഡന്റ് പ്രൊഫ. കെ.ആർ.നീലകണ്ഠ പിള്ള അദ്ധ്യക്ഷനായി. സെക്രട്ടറി ഡോ. കെ.കൃഷ്ണകുമാർ സ്വാഗതം പറഞ്ഞു. ഡോ. പി.മീന, ഡോ. എം.സി.ബിജിമോൾ, ലൈബ്രേറിയൻ ബി.സജീവ്കുമാർ, ലത എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |