
കൊല്ലം: ഡെങ്കിപ്പനിക്കും എലിപ്പനിക്കും പിന്നാലെ ജില്ലയിൽ പിടിമുറുക്കി മലേറിയയും. കഴിഞ്ഞമാസം കെ.എസ് പുരം, ശൂരനാട് നോർത്ത്, മൈനാഗപ്പള്ളി, മയ്യനാട്, കിഴക്കേകല്ലട, നെടുമ്പന, വള്ളിക്കാവ്, നിലമേൽ എന്നിവിടങ്ങളിലാണ് മലമ്പനി സ്ഥിരീകരിച്ചത്. കഴിഞ്ഞ മൂന്നുവരെ ഒൻപത് പേരാണ് രോഗം ബാധിച്ച് സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയത്.
ജനുവരി മുതൽ തന്നെ മലേറിയ സ്ഥിരീകരിച്ചിരുന്നു. കൊതുകുജന്യ രോഗങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് മലേറിയ. പ്ലാസ്മോഡിയം, പ്ളാസ്മോഡിയം വൈവാക്സ്, പ്ലാസ്മോഡിയം ഫ്ളാസിപാരം, പ്ലാസ്മോഡിയം മലേറിയ എന്നീ ഏകകോശജീവികളാണ് രോഗത്തിന് കാരണമാകുന്നത്. അനോഫിലസ് വിഭാഗത്തിൽപ്പെട്ട പെൺകൊതുകുകളാണ് രോഗം പരത്തുന്നത്. രാത്രിസമയത്താണ് രോഗസംക്രമണം നടക്കുന്നത്.
കൂടാതെ രോഗബാധയുള്ളയാളുടെ രക്തം സ്വീകരിക്കുന്നതിലൂടെയും രോഗം പിടിപെടാം. കൊതുകിന്റെ ഉമിനീര്‍ ഗ്രന്ഥികൾ വഴി മലേറിയ രോഗാണുക്കൾ മനുഷ്യ ശരീരത്തിൽ കടക്കും. തുടർന്ന് കരളിൽ പ്രവേശിക്കുന്ന രോഗാണുക്കൾ ഒരാഴ്ചയ്ക്കുശേഷം ലക്ഷണങ്ങൾ പ്രകടമാക്കും. സർക്കാർ ആശുപത്രികളിൽ മലേറിയയ്ക്കെതിരെയുള്ള സമ്പൂർണ ചികിത്സയും പരിശോധനകളും സൗജന്യമാണ്.
പനിയും കുളിരും ശ്രദ്ധിക്കണം
പനിയോടൊപ്പം ശക്തമായ കുളിര്
പ്രാരംഭ ലക്ഷണം തലവേദനയും പേശി വേദനയും
വിറയലോടുകൂടി ആരംഭിച്ച് ശക്തമായ പനിയും കുളിരും
ദിവസേനയോ, ഒന്നിടവിട്ടുള്ള ദിവസങ്ങളിലോ മൂന്നുദിവസം കൂടുമ്പോഴോ ആവർത്തിക്കും
ഇതോടൊപ്പം മനംപുരട്ടൽ, ഛർദ്ദി, ചുമ, ത്വക്കിലും കണ്ണിലും മഞ്ഞ നിറം
പനി, ശക്തമായ തലവേദന
രോഗ കാരണമാകുന്ന കൊതുകുകൾ ശുദ്ധ ജലത്തിൽ മുട്ടയിട്ട് വളരുന്നതിനാൽ വീടിനുള്ളിലും പരിസരങ്ങളിലും വെള്ളം കെട്ടിനിൽക്കുന്ന സാഹചര്യം ഒഴിവാക്കുക.
ആരോഗ്യ വകുപ്പ് അധികൃതർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |