SignIn
Kerala Kaumudi Online
Wednesday, 20 May 2026 5.04 AM IST

വൈചാരിക സദസ്

photo
വൈചാരിക അടിത്തറയും വളർച്ചയുടെ പടവുകളും എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിച്ച സെമിനാറിൽ രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ ദക്ഷിണ ക്ഷേത്രീയ സഹ ബൗധിക്ക് പ്രമുഖ് കെ.പി.മോഹനൻ പ്രഭാഷണം നടത്തുന്നു.

കരുനാഗപ്പള്ളി: ആർ.എസ്.എസി​ന്റെ ശതാബ്ദി വർഷത്തോടനുബന്ധിച്ച് കരുനാഗപ്പള്ളിയിൽ സംഘടിപ്പിച്ച വൈചാരിക സദസിന്റെ ഭാഗമായി​, വൈചാരിക അടിത്തറയും വളർച്ചയുടെ പടവുകളും എന്ന വിഷയത്തി​ൽ സെമി​നാർ നടന്നു. ചടയമംഗലം ജ്ഞാനാനന്ദാശ്രമം മഠാധിപതി സ്വാമി ദയാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്തു. കരുമ്പോലിൽ ടി.കെ. ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. ആർ.എസ്.എസ് ദക്ഷിണ ക്ഷേത്രീയ സഹ ബൗധിക്ക് പ്രമുഖ് കെ.പി. മോഹനൻ പ്രഭാഷണം നടത്തി. രാഷ്ട്രീയ സ്വയം സേവക സംഘം കൊല്ലം ഗ്രാമ ജില്ലാ സംഘചാലക് ആർ. മോഹനൻ, ദക്ഷിണ കേരള പ്രാന്ത സമ്പർക്ക പ്രമുഖ് സി.സി.ശെൽവൻ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL