കൊല്ലം: എച്ച്.പി.വി സൗജന്യ പ്രതിരോധ കുത്തിവയ്പ് ക്യാമ്പിന്റെ രണ്ടാം പാദം ഫാത്തിമ മാതാ നാഷണൽ കോളേജിലെ കമ്മ്യൂണിറ്റി ഹെൽത്ത് ക്ലബ്ബ് നേതൃത്വത്തിൽ നടത്തി. 9 മുതൽ 26 വയസ് വരെയുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമാണ് വാക്‌സിൻ നൽകിയത്.
കിംസ് ഹെൽത്തിന്റെ സാമൂഹ്യപ്രതിബദ്ധ ഇടപെടലുകളുടെ ഭാഗമായും ഫാത്തിമ മാതാ നാഷണൽ കോളേജിന്റെ കമ്മ്യൂണിറ്റി ഹെൽത്ത് ക്ലബിന്റെയും റോട്ടറി ക്ലബ് ഒഫ് ക്വയിലോണിന്റെയും ഔറ്റ് റീച്ച് പ്രോഗ്രാമിന്റെ ഭാഗമായും നടത്തിയ ക്യാമ്പ് കോളേജ് മാനേജർ ഫാ. ജോസഫ് ജോണും പ്രിൻസിപ്പൽ ഡോ.സിന്ധ്യ കാതറിൻ മൈക്കിളും ചേർന്ന് ഉദ്ഘാടനം ചെയ്‌തു. ചടങ്ങിന് ക്ലബ് കൺവീനർ ഡോ. നിഷ തോമസ്, (അസോസിയേറ്റ് പ്രൊഫസർ, സുവോളജി), വൈസ് പ്രിൻസിപ്പൽ ഡോ. മേരി ആന്റണി, കിംസ് ഹെൽത്തിലെ ഡോ. ശ്രീലക്ഷ്‌മി, അഭിജിത്ത് എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |