SignIn
Kerala Kaumudi Online
Thursday, 04 June 2026 5.55 AM IST

യുവജന കോൺക്ലേവ് സംഘടിപ്പിക്കണം

yuva-

കൊല്ലം: കോർപ്പറേഷൻ പരിധിയിലെ യുവജനങ്ങളുടെ വിവിധ വിഷയങ്ങൾ ചർച്ച ചെയ്യാൻ യുവജന കോൺക്ലേവ് സംഘടിപ്പിക്കണമെന്ന് ഫോർവേഡ് ബ്ലോക്ക് യുവജന സംഘടനയായ ഓൾ ഇന്ത്യ യൂത്ത് ലീഗ് ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. നിരവധി നിർദേശങ്ങൾ അടങ്ങിയ നിവേദനം മേയർക്ക് സമർപ്പിച്ചു. ജില്ലാ സെക്രട്ടറി എസ്.സ്വരൂപ്‌ജിത്ത് എസ്, പ്രസിഡന്റ്‌ ഷംനാദ് മുതിരപ്പറമ്പിൽ, ട്രഷറർ രാജേഷ് മൺറോത്തുരുത്ത്, വൈസ് പ്രസിഡന്റുമാരായ ഹരീഷ് മുളവന, നീതു റിക്സൺ മുളവന, ജോ. സെക്രട്ടറി സേതുബാബു, ഫോർവേഡ് ബ്ലോക്ക്‌ സംസ്ഥാന കമ്മിറ്റി അംഗം സെൽവരാജ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ, ജിജിമോൻ മുളവന, മോഹൻജി എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL