
കൊട്ടാരക്കര: കൊട്ടാരക്കരയിൽ സ്റ്റോപ്പ് അനുവദിച്ച പളനി വഴിയുള്ള സ്പെഷ്യൽ എക്സ്‌പ്രസ് ട്രെയിനിന്റെ ആദ്യ സർവീസിന് കൊട്ടാരക്കരയിൽ യുവമോർച്ച പ്രവർത്തകർ സ്വീകരണം നൽകി. ഈസ്റ്റ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം. ലോക്കോ പൈലറ്റുമാരെ ഹാരമണിയിച്ചു, ജീവനക്കാർക്കും യാത്രക്കാർക്കുമടക്കം മധുരം വിതരണം ചെയ്തു. ട്രെയിൻ സർവീസ് അനുവദിച്ച കേന്ദ്ര സർക്കാരിന് നന്ദി അറിയിച്ചായിരുന്നു ആഘോഷങ്ങൾ. യുവമോർച്ച ജില്ലാ സമിതി പ്രസിഡന്റ് അനന്തു പ്ളാക്കോട്, ജില്ലാ ജനറൽ സെക്രട്ടറി രാഹുൽ മണികണ്ഠേശ്വരം, അനന്തൻ കടയ്ക്കൽ, ജെ.ഗൗരി എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |