കൊല്ലം: വായന ദിനത്തോടനുബന്ധിച്ച് ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാന കേന്ദ്രം കൊല്ലം ഏരിയയുടെ ആഭിമുഖ്യത്തിൽ ശാന്തിഗിരി പ്രസിദ്ധീകരണങ്ങൾ (504 പുസ്തകങ്ങൾ) ടി.എം. വർഗീസ് സ്മാരക കോർപ്പറേഷൻ സെൻട്രൽ ലൈബ്രറിയിൽ നടന്ന ചടങ്ങിൽ ജി. ദേവരാജൻ കൊല്ലം കോർപറേഷൻ ഡെപ്യൂട്ടി മേയർ കരുമാലിൽ ഡോ. ഉദയകുമാരി സുകുമാരന് കൈമാറി. ജി. ദേവരാജനെ ഡെപ്യൂട്ടി മേയർ പൊന്നാട അണിയിച്ച് ആദരിച്ചു. ആശ്രമം പ്രതിനിധികളായ മുരളീ ശ്രീധർ (പേട്രൺ (ലാ), അഡ്വൈസറി കമ്മിറ്റി, ശാന്തിഗിരി ആശ്രമം), ഡോ. എസ്.പി. സുരേഷ് ബാബു (ഡെപ്യൂട്ടി ജനറൽ കൺവീനർ, ശാന്തിഗിരി വിശ്വ സാംസ്‌കാരിക നവോത്ഥന കേന്ദ്രം, കൊല്ലം ഏരിയ കമ്മിറ്റി) എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |