അഞ്ചാലുംമൂട്: തൃക്കരുവ പഞ്ചായത്തിലെ ഇഞ്ചവിള പെരിനാട് ഗവ. എൽ.പി സ്കൂളിന് മുന്നിൽ വ്യാപകമായി മാലിന്യ തള്ളുന്നു. ഭക്ഷണാവശിഷ്ടങ്ങളും സാനിറ്ററി വേസ്റ്റുകളുമടക്കമാണ് സ്കൂൾ കവാടത്തിന് മുന്നിലായി തള്ളിയിരിക്കുന്നത്.
സ്കൂൾ പരിസരത്ത് നിലവിൽ നിരീക്ഷണ ക്യാമറകളില്ല. സമീപത്തെ സ്വകാര്യ സ്ഥാപനങ്ങളിൽ സി.സി.ടി.വി ക്യാമറകൾ ഉണ്ടെങ്കിലും ഇവയിൽ പെടാതെയാണ് വിദ്യാലയ മുറ്റത്ത് മാലിന്യ തള്ളുന്ന്. ഇവിടെ അടിയന്തരമായി ക്യാമറകൾ സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മാലിന്യം തള്ളിയവർക്കെതിരെ ശക്തമായ നടപടി വേണമെന്നാവശ്യപ്പെട്ട് ഇന്ന് അഞ്ചാലുംമൂട് പോലീസ് സ്റ്റേഷനിൽ പഞ്ചായത്ത് അധികൃതർ പരാതി നൽകും
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |