കൊല്ലം: ഫാത്തിമാ മാതാ നാഷണൽ ഓട്ടോണമസ് കോളേജിലെ ബിരുദ കോഴ്‌സുകളിൽ പട്ടികജാതി, വർഗ്ഗ വിഭാഗങ്ങൾക്കായി സംവരണം ചെയ്തിരിക്കുന്ന സീറ്റുകളിൽ എയ്ഡഡ് വിഭാഗത്തി ൽ മാത്സ്, ഫിസിക്‌സ്, കെമിസ്ട്രി, പോളിമർ കെമിസ്ട്രി, ബോട്ടണി, സുവോളജി, സൈക്കോളജി, ജിയോളജി, ഇക്കണോമിക്‌സ്, മലയാളം, ബി. എസ്. ഡബ്ല്യു വിഷയങ്ങളിലും സെൽഫ് ഫൈനാൻസ് വിഭാഗത്തിൽ ബി.എ ഇംഗ്ലീഷ്, ബി.കോം കോ ഓപ്പറേഷൻ, ബി.കോം കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ബി.കോം ലോജിസ്റ്റിക്‌സ്, സൈക്കോളജി വിഷയങ്ങളിലും ഒഴിവുകളുണ്ട്. കോളേജിൽ ഓൺലൈനായി അപേക്ഷ സമർപ്പിച്ചിട്ടുള്ള എസ്.സി, എസ്.ടി വിദ്യാർത്ഥികൾ ഇന്ന് രാവിലെ 10 ന് അസൽ രേഖകൾ സഹിതം ഓഫീസിൽ എത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |