
കിഴക്കേകല്ലട: ആത്മ 2026-27 കപ്പാസിറ്റി ബിൽഡിംഗ് പദ്ധതി പ്രകാരം കിഴക്കേകല്ലട ഗ്രാമപഞ്ചായത്തിലെ കർഷകർക്ക് ചക്കയിൽ നിന്ന് മൂല്യവർദ്ധിത ഉത്പന്നങ്ങൾ ഉണ്ടാക്കുന്നതിനുള്ള പരിശീലന പരിപാടി സംഘടിപ്പിച്ചു. കാർഷിക വിപണിയിൽ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൈമൺ വർഗീസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജയശ്രീ പിള്ള അദ്ധ്യക്ഷയായി. മെമ്പർമാരായ ഗീത സജീവ്, സിബിൾ ബാബു, കെ.ആർ.സന്തോഷ്, ഷീന വിനോദ്, പി.ടി.ഷാജി, കൃഷി ഓഫീസർ അഷിത, അസി. കൃഷി ഓഫീസർ രക്നകുമാരി, സരിത, രാജി എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |