SignIn
Kerala Kaumudi Online
Tuesday, 21 July 2026 8.41 PM IST

ടെക്നോപാർക്ക് ജീവനക്കാരൻ എം.ഡി.എം.എയുമായി പിടിയിൽ

​കൊല്ലം: ട്രെയിൻ മാർഗം എം.ഡി.എം.എ കടത്തിയ ടെക്നോപാർക്ക് ജീവനക്കാരനായ തിരുവനന്തപുരം വെള്ളിയൂർ സ്വദേശി ജിജോ.സി.ജി രാജിനെ കൊല്ലം റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു. ചെറിയ പൊതികളിലാക്കി സൂക്ഷിച്ചിരുന്ന 0.3 ഗ്രാം എം.ഡി.എം.എയും 6 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.
​ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി റെയിൽവേ പൊലീസ് പ്ലാറ്റ്‌ഫോമുകളിലും ട്രെയിനുകളിലും കർശന പരിശോധന നടത്തുന്നതിനിടെ രണ്ടാം നമ്പർ പ്ലാറ്റ്‌ഫോമിൽ നിന്നാണ് ഇയാളെ പിടികൂടിയത്. ഇന്നലെ വൈകിട്ട് 6 ഓടെ പ്ലാറ്റ്‌ഫോമിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് എം.ഡി.എം.എ കണ്ടെടുത്തത്.
​പ്രതി മുമ്പും ബംഗളൂരുവിൽ നിന്ന് എം.ഡി.എം.എ കടത്തിയിട്ടുണ്ടെന്ന് എക്സൈസ് സംഘം അറിയിച്ചു.
​കൊല്ലം ഡാൻസാഫ് ടീമിലെ സി.പി.ഒമാരായ രഞ്ജിത്ത് (കൊല്ലം), ബിജുരാജ് (പുനലൂർ) എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. റെയിൽവേ പൊലീസ് എസ്.ഐ ശ്യാം കുമാർ, എ.എസ്.ഐ സുനിൽകുമാർ, സി.പി.ഒമാരായ മുഹമ്മദ് റാഫി, യദുകൃഷ്ണൻ, വിഷ്ണു, നികേഷ് എന്നിവരും റെയിൽവേ ഡാൻസാഫ് ടീം അംഗങ്ങളും ചേർന്നാണ് പ്രതിയെ പിടികൂടിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL